ബലി പെരുന്നാൾ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

417
Advertisement

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും അവധി. പ്രഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും അവധി ബാധകം ആണ്.  ശനിയാഴ്ച മാത്രമായിരുന്നു നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്.  ബക്രീദ് ജൂൺ 7നാണെന്ന് മതപണ്ഡിതർ അറിയിച്ച സാഹചര്യത്തിലാണ് അവധിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായത്.
വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യാപക പ്രതിഷേധമുയർന്നു. ഇതോടെയാണ് ഇന്നും അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്. രണ്ട് ദിവസം അവധി വേണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. അവധി ഒറ്റദിവസമാക്കിയതിനെ വിമർശിച്ച് കോൺഗ്രസും മുസ്ലീം ലീഗും രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. അതേസമയം സർക്കാർ ഓഫീസുകൾക്ക് ഇന്ന് പ്രവൃത്തി ദിനമായിരിക്കും. നാളെയാണ് സർക്കാർ ഓഫീസുകൾക്ക് അവധി.

Advertisement