അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

383
Advertisement

തൃശൂരിൽ ഇരട്ടക്കൊലപാതകം. കാട്ടൂർ പടിയൂരിൽ അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാറളം വെള്ളാനി സ്വദേശി 74 വയസ്സുള്ള മണി മകൾ 43 വയസ്സുള്ള രേഖ എന്നിവരാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കൊലപാതകമെന്നാണ് നിഗമനം.

ബുധനാഴ്ച്ചയാണ് പടിയൂർ പഞ്ചായത്തിന് സമീപം ഉള്ള വീട്ടിൽ നിന്നും ദുർഗന്ധം പുറത്തേക്ക് വന്നു തുടങ്ങിയത്.
ഇതോടെ അയൽവാസികൾ മണിയുടെ മറ്റൊരു മകളെ വിവരം അറിയിച്ചു.
ഇവർ വന്ന് വീടിൻ്റെ പിറക് വശത്തെ വാതിൽ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അമ്മയും മകളും വീടിൻ്റെ ഹാളിലും സമീപത്തെ മുറിയിലുമായി മരിച്ച് കിടക്കുന്നത് കണ്ടത്.
മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. വീടിനുള്ളിൽ സാധനങ്ങൾ അലങ്കോലമായ നിലയിൽ ആയിരുന്നു.
മകൾ രേഖയുടെ രണ്ടാമത്തെ ഭർത്താവ് കോട്ടയം സ്വദേശി കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.ഇയാളെ ഇപ്പോൾ ബന്ധപ്പെടാൻ സാധിക്കുന്നില്ല.
ദിവസങ്ങൾക്ക് മുൻപ് ഇയാൾക്കെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി സഹോദരി പറയുന്നു. ഈ സാഹചര്യത്തിലാണ് കൊലപാതകം ആണെന്ന നിഗമനത്തിലേക്ക് എത്തിയത്. കാട്ടൂർ ഇൻസ്പെക്ടർ ഇ ആർ ബൈജുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Advertisement