വീട്ടുമുറ്റത്ത് എത്തിയ കാട്ടാനയുടെ ആക്രമണം: കണ്ണൂരിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Advertisement

കണ്ണൂർ: കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. കണ്ണൂർ കച്ചേരിക്കടവ് സ്വദേശി സുരിജയ്ക്കാണ് പരിക്കേറ്റത്. ബാരാപോൾ പുഴക്കരയിലെ വീട്ടുമുറ്റത്തെത്തിയാണ് കാട്ടാന ആക്രമിച്ചത്. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഭർത്താവ് സത്യനും സംഭവ സമയത്ത് കൂടെയുണ്ടായിരുന്നു. സുരിജക്ക് ആനയുടെ ചവിട്ടിൽ വാരിയെല്ലിനാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement