തൃക്കൊടിത്താനത്തു വീട്ടമ്മ മുറിയിൽ മരിച്ചനിലയിൽ കാണപ്പെട്ട സംഭവം കൊലപാതകം

404
Advertisement

കോട്ടയം. തൃക്കൊടിത്താനത്തു വീട്ടമ്മ മുറിയിൽ മരിച്ചനിലയിൽ കാണപ്പെട്ട സംഭവം കൊലപാതകം എന്ന് കണ്ടെത്തി പോലീസ്. ഏപ്രിൽ 28 നാണ് അനീഷിന്റെ ഭാര്യ മല്ലികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അനീഷ് തന്നെ ആണ് മല്ലികയെ കോലപ്പെടുത്തിയത് എന്ന് ശാസ്ത്രീയ പരിശോധനയ്ക്കൊടുവിൽ പോലീസ് കണ്ടെത്തുകയായിരുന്നു.

തൃക്കൊടിത്താനത്തെ വീട്ടിൽ കഴിഞ്ഞ ഏപ്രിൽ 28നാണ് മല്ലികയുടെ മൃതദേഹം കണ്ടെത്തിയത് . ഭർത്താവ് അനീഷ് തന്നെയാണ് ഭാര്യ മരിച്ച വിവരം പുറംലോകത്തെ അറിയിച്ചത് . രാത്രിയിൽ ഇരുവരും ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നുവെന്നും മരണം എങ്ങനെ സംഭവിച്ചു എന്ന് അറിയില്ലെന്നുമായിരുന്നു അനീഷ് പറഞ്ഞത്. എന്നാൽ കഴുത്തിൽ ഉണ്ടായ മുറിവും പാടുകളും സംശയത്തിന് ഇടന നൽകി . പോസ്റ്റ്മോർട്ടത്തിൽ കത്തി കൊണ്ടുണ്ടായ മുറിവ് മരണത്തിന് കാരണമായിട്ടില്ലെന്ന് വ്യക്തമായതോടെ അനീഷിനെ വിട്ടയച്ചു .എന്നാൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണോ എന്ന് സംശയം പോലീസിൽ ഉണ്ടായിരുന്നു. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലഭിച്ചതോടെ ഇക്കാര്യം വ്യക്തമായി. തുടർന്ന് കഴിഞ്ഞദിവസം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഈ ചോദ്യം ചെയ്യലിനൊടുവിൽ അനീഷ് കുറ്റം സമ്മതിക്കുകയായിരുന്നു . തൃക്കൊടിത്താനം എസ് എച്ച് ഒ എംജെ അരുണിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . ഇരുവരും തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം . പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി –

Advertisement