കൊല്ലം. കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസില്‍ പ്രതികള്‍ക്കായി പൊലീസിനെ സ്വാധീനിക്കാന്‍ പണം വാങ്ങി കബളിപ്പിച്ചെന്ന ആരോപണത്തില്‍ ആര്‍വൈഎഫ് നേതാവ് പുലത്തറ നൗഷാദിനെ സസ്പെൻറ് ചെയ്തു
ആർ എസ് പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആണ് പുലത്തറ നൗഷാദിനെ സസ്പെൻറ് ചെയ്തത്.ഗുരുതരമായ സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. പോലീസ് ഉദ്യോഗസ്ഥർക്കെന്ന വ്യാജേന പുലത്തറ നൗഷാദ് പണം തട്ടിയ സംഭവം വാര്‍ത്തയായിരുന്നു. .
ആർ വൈ എഫ് ദേശീയ ജോയിൻറ് സെക്രട്ടറി കൂടിയാണ് പുലത്തറ നൗഷാദ്. ജിം സന്തോഷ് വധക്കേസ് പ്രതി സാമുവലിൻ്റെ മാതാവിൽ നിന്ന് 265000 രൂപയാണ് പുലത്തറ നൗഷാദ് പോലീസ് ഉദ്യോഗസ്ഥർക്കെന്ന വ്യാജേന തട്ടിയെടുത്തത്.