നിലമ്പൂര്‍. യുഡിഎഫ് കൺവെൻഷനിൽ നിന്ന് പാണക്കാട് കുടുംബം വിട്ടു നിന്നു.പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്ന പാണക്കാട് അബ്ബാസലി തങ്ങൾ വേദിയിൽ എത്തിയില്ല.നേരത്തെ നിശ്ചയിച്ച പരിപാടി ഉള്ളതുകൊണ്ടാണ് പരിപാടിക്ക് എത്താതിരുന്നത് എന്നാണ് മുസ്ലീം ലീഗ് വിശതീകരണം
യുഡിഎഫ്എഫ് സ്ഥാനാർഥി ആര്യാടൻ ഷൗകത്തിന്റെ നിയോജക മണ്ഡലം കൺവെൻഷനാണ് ഇന്ന് നിലമ്പൂരിൽ നടന്നത്.കെസി വേണുഗോപാൽ ഉൽഘാടകനായ പരിപാടിയിൽ പികെ കുഞ്ഞാലിക്കുട്ടി,പിഎംഎ സലാം അടക്കമുള്ള നേതാക്കൾ പങ്കെടുത്തെങ്കിലും പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുത്തില്ല.പാണക്കാട് സാദിക് അലി തങ്ങൾ വിദേശത്ത് ആയതിനാൽ ജില്ലാ മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് അബ്ബാസലി തങ്ങളെ ആണ് പരിപാടിക്ക് ക്ഷണിച്ചത്.ജില്ലയിൽ ഉണ്ടായിട്ടും അദ്ദേഹം വേദിയിൽ എത്തിയില്ല.സമീപകാല ചരിത്രത്തിൽ ആദ്യമായാണ് പാണക്കാട് കുടുംബത്തിന്റെ സാന്നിധ്യം ഇല്ലാതെ മലപ്പുറത്ത് യുഡിഎഫ് കൺവെൻഷൻ നടക്കുന്നത്
.പാണക്കാട് കുടുംബത്തോടുള്ള അവഹേളനം കാരണമാണ് ആരും പങ്കെടുക്കാതിരുന്നത് എന്ന് പിവി അൻവർ
നേരത്തെ നിശ്ചയിച്ച പരിപാടികൾ ഉള്ളത് കൊണ്ടാണ് തങ്ങൾ വരാതിരുന്നത് എന്നും തുടർന്നുള്ള പരിപാടികളിൽ പങ്കെടുക്കുമെന്നുമാണ് യുഡിഎഫ് വിശതീകരണം
അബ്ബാസലി തങ്ങളെ ക്ഷണിക്കുനത്തിൽ വീഴ്ച ഉണ്ടായി എന്നാണ് പാർട്ടിക്ക് ഉള്ളിൽ ഉയരുന്ന ആക്ഷേപം.ഇന്ന് രാവിലെ പത്ത് മണിക്ക് മാത്രമാണ് തങ്ങളെ ക്ഷണിച്ചത് എന്നാണ് വിവരം.