കൊച്ചിയില്‍ കടലിൽ കുളിക്കാനിറങ്ങിയ യെമന്‍ സ്വദേശികളും സഹോദരങ്ങളുമായ വിദ്യാർത്ഥികളെ കാണാതായി

6
Advertisement

കൊച്ചി .ഞാറക്കലിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളെ കാണാതായി. യെമൻ സ്വദേശികളും സഹോദരങ്ങളുമായ രണ്ടു പേർക്കായുള്ള തിരച്ചിൽ തുടരുന്നു. കോയമ്പത്തൂരിൽ നിന്നെത്തിയ സംഘം ആണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് ഉച്ചയോടെയാണ് കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലെത്തിയ ഒൻപത് അംഗ വിദ്യാർത്ഥി സംഘത്തിലെ രണ്ട് പേർ പുതുവൈപ്പ് വളപ്പ് ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടത്. യെമൻ സ്വദേശികളും സഹോദരങ്ങളുമായ ജുബ്രാൻ , അബ്ദുൽസലാം എന്നിവരെയാണ് കാണാതായത്. കോയമ്പത്തൂർ രത്തിനം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. സംഘത്തിലെ എട്ടുപേർ യെമൻ സ്വദേശികളും ഒരാൾ സുഡാൻ പൗരനുമാണ്.
കടലിൽ ഇറങ്ങിയ വിദ്യാർഥികൾക്ക് പ്രദേശത്തെ മത്സ്യ തൊഴിലാളികൾ മുന്നറിയിപ്പ് നൽകിയിരുന്നു എങ്കിലും ഭാഷ മനസ്സിലാകാ ത്തിനാൽ വിദ്യാർത്ഥികൾ കടലിലേക്കിറ ങ്ങുകയായിരുന്നു.

കടൽത്തീരത്ത് ലൈഫ് ഗാർഡുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ ഇവിടെ അപകടം പതിവാകുന്നുവെന്ന് പരാതിയുണ്ട്.

കാണാതായ വിദ്യാർത്ഥി കൾക്കായി കോസ്റ്റ്ഗാര്‍ഡിന്റെയും നാവികസേനയുടെയും ഫയര്‍ഫോഴ്‌സിന്റെയും തിരച്ചില്‍ തുടരുകയാണ്.

Advertisement