കാറിൽ തട്ടി നിയന്ത്രണം നഷ്ടമായ സ്കൂട്ടർ കൊക്കെയിലേക്ക് തൊഴിലാളിക്ക് ദാരുണാന്ത്യം

207
Advertisement

കോഴിക്കോട്. കൈതപ്പൊയിലിൽ ഉണ്ടായ വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം. കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കന്നൂട്ടിപ്പാടം സ്വദേശി കൃഷ്ണൻകുട്ടി ആണ് മരിച്ചത്. കാറിൽ തട്ടി നിയന്ത്രണം നഷ്ടമായ സ്കൂട്ടർ കൊക്കെയിലേക്ക് പതിക്കുകയായിരുന്നു.
നിർമ്മാണ തൊഴിലാളിയായ കൃഷ്ണൻകുട്ടി സ്കൂട്ടറിൽ സുഹൃത്തിന് ഒപ്പം ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement