തിരുവനന്തപുരം.കളക്ടർമാരുടെ സഹായികളായി നിയമിക്കുന്ന ഡഫേദാർ തസ്തിക സംസ്ഥാനത്ത് നിർത്തലാക്കുന്നു.. PSC യിലെ 21 ഡഫേദാർ തസ്തിക നിർത്തലാക്കി പോസ്റ്റുകൾ അറ്റൻഡർ തസ്തികകളാക്കി പരിവർത്തനം ചെയ്യും.. സംസ്ഥാനത്ത് അറ്റൻഡർമാരുടെ പ്രമോഷൻ പോസ്റ്റായിട്ടാണ് ഡെഫേദർ നിയമനം നടത്തുന്നത്. എന്നാൽ തുടർ പ്രമോഷൻ സാധ്യതകൾ ഇല്ലാത്തതിനാൽ ആരും ഡെഫേദർ പോസ്റ്റ് ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ഇക്കാര്യം കാണിച്ച പോസ്റ്റ് പരിവർത്തനം ചെയ്യാൻ പിഎസ് സി നൽകി ശിപാർശ സർക്കാർ അംഗീകരിച്ചു.. നിലവിലുള്ള എട്ട് സ്ഥിരം ഡെഫദർമാരെ സീനിയോറിറ്റിയും ശമ്പള സ്കെയിലും സംരക്ഷിച്ചുകൊണ്ട് പരിവർത്തനം നടത്താനാണ് തീരുമാനം..