പെരുമ്പാവൂർ. മഞ്ഞപ്പെട്ടിയിൽ കാണാതായ 18 വയസ്സുകാരി ആറ്റില്‍ചാടിയെന്ന് സംശയം.മഞ്ഞപ്പെട്ടി പ്ലാവിട പറമ്പിൽ മണിയുടെ മകൾ സുമയെയാണ് കാണാതായത്. ഇവർ മാറമ്പിള്ളി പാലത്തിൽ നിന്ന് പെരിയാറിലേക്ക് എടുത്തുചാടിയിട്ടുണ്ടാകാം എന്ന വിവരത്തെ തുടർന്ന് ഫയർ ഫോഴ്സ് തെരച്ചിൽ നടത്തുന്നു.
പുഴയിൽ വെള്ളവും ഒഴുക്കും കൂടുതലാണ്. ഇത് തിരച്ചിലിനെ ബാധിക്കുന്നുണ്ട് എന്ന് ഫയർഫോഴ്സ് അധികൃതർ. ഇന്നലെയാണ് പെൺകുട്ടി വീട്ടിൽനിന്ന് പോയത്.