2025 ജൂൺ 01 ഞായർ
BREAKING NEWS
?നിലമ്പൂരിൽ പി വി അൻവർ മത്സരിക്കും. തീരുമാനം ഉടൻ പ്രഖ്യാപിക്കും.പാർട്ടി ചിഹ്നം അനുവദിച്ച് നൽകി തൃണമൂൽ ദേശീയ നേതൃത്വം.
?മുഖ്യമന്ത്രി ഇന്ന് നിലമ്പൂരിൽ. വൈകിട്ട് 3.30ന് ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
?പുതുപ്പണത്ത് 3 സി പി എം പ്രവർത്തകർക്ക് കുത്തേറ്റു, കുത്തിയത് ബി ജെ പി യെന്ന് സി പി എം.പുതുപ്പണത്ത് ഇന്ന് ഹർത്താൽ
?കൊല്ലത്ത് രണ്ട് വാഹന അപകടങ്ങളിലായി രണ്ട് പേർ മരിച്ചു.

?സംസ്ഥാത്ത് കഴിഞ്ഞ ദിവസങ്ങളിലായി 218 കോടി രൂപയുടെ കൃഷിനാശം.86000 കർഷകരെ മഴക്കെടുതി ബാധിച്ചു.
?കൽക്കത്തയിൽ നാല് ഇടങ്ങളിൽ എൻ ഐ എ റെയ്ഡ്
?കടലുണ്ടി പുഴയിൽ അഞ്ജാത മൃതദേഹം, 50 വയസ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
?നിലമ്പൂർ ഉപതെരഞ്ഞടുപ്പിൽ മത്സരിക്കേണ്ടന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ തീരുമാനത്തിനെതിരെ കേന്ദ്ര നേതൃത്വം

?പി വി അൻവറിനെ രാത്രിയിൽ വീട്ടിൽ പോയി കണ്ടത് യു ഡി എഫിൻ്റെ ഗതികേട് എന്ന് എം സ്വരാജ്
?നടിമാർ തനിക്കെതിരെ നൽകിയ പരാതിയെ കുറിച്ച് അറിയില്ലെന്ന് ഉണ്ണി മുകുന്ദൻ്റെ മുൻ മാനേജർ വിപിൻ കുമാർ
? കേരളീയം?
? സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാഹചര്യമില്ലെങ്കില്‍ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കും എന്നതാണ് നിലവിലുള്ള തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എന്നാല്‍ ഇന്നത്തെയടക്കം കാലാവസ്ഥ സാഹചര്യം വിലയിരുത്തിയതിന് ശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് ഇക്കാര്യത്തില്‍ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
? ലഹരിയ്‌ക്കെതിരായ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നെയിം സ്ലിപ്പ് പുറത്തിറക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലഹരിയുടെ ദൂഷ്യ വശങ്ങളെപ്പറ്റി കുട്ടിക്കാലം മുതലേ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെയിം സ്ലിപ്പ് തെരഞ്ഞെടുത്തത്. വിദ്യാഭ്യാസ വകുപ്പിന്റെ , നെയിം സ്ലിപ്പ് ,വിതരണം ചെയ്യുന്നത്.

? കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട വിനോദസഞ്ചാരി മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് (27) ആണ് മരിച്ചത്. കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തില്‍ നിന്ന് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.
? വിഴിഞ്ഞത്ത് കാണാതായ രണ്ടാമത്തെ വള്ളവും കണ്ടെത്തി. 9 മത്സ്യത്തൊഴിലാളികളില്‍ 8 പേരും സുരക്ഷിതരെന്ന് വിവരം. തമിഴ്നാട് കുളച്ചലിന് സമീപത്ത് നിന്നാണ് രണ്ടാമത്തെ വള്ളം കണ്ടെത്തിയത്. ഇവര്‍ പോയ ബോട്ട് ശക്തമായ തിരയില്‍ തകര്‍ന്നിരുന്നു. മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്.
? തിരുവനന്തപുരത്ത് ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ മര്‍ദ്ദിച്ചെന്ന കേസില്‍ ബാര്‍ കൗണ്‍സില്‍ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി. ഒരു മാസത്തിനകം കേസില്‍ അന്തിമതീരുമാനം ഉണ്ടാകും. കൊച്ചിയില്‍ ചേര്‍ന്ന സിറ്റിംഗില്‍ ഹാജരായി പരാതിക്കാരിയും പ്രതിയും കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കി.

? 2025 – 26 അധ്യയന വര്‍ഷം സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുന്നതുവരെ തുടര്‍ന്നുള്ള അക്കാദമികവര്‍ഷങ്ങളിലും ഈ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ തന്നെ ബാധകമാകുന്നതാണ്.
? പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കുഴിക്കരുതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മികച്ച രീതിയില്‍ പണി പൂര്‍ത്തിയാക്കിയ റോഡുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുക്കൊണ്ട് കുഴിക്കുന്നത്. ഏതു വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കുഴിക്കല്‍ നടപടിയെന്ന് ജില്ല കളക്ടര്‍ പരിശോധിക്കണം.

?നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമുണ്ടെന്ന് പിവി അന്‍വര്‍. പണവുമായി ചിലര്‍ എത്തുന്നുണ്ടെന്നും അവരുടെ നിര്‍ദേശം ചര്‍ച്ചചെയ്യുമെന്നും അന്‍വര്‍ പറഞ്ഞു. ഇന്നലെ രാവിലെ യുഡിഎഫിലേക്കില്ലെന്നും മത്സരിക്കാന്‍ പണമില്ലാത്തതിനാല്‍ മത്സരിക്കുന്നില്ലെന്നും പറഞ്ഞിരുന്നു.
? പി.വി. അന്‍വറിനെ കൂടെക്കൂട്ടാന്‍ വ്യക്തിപരമായി ശ്രമിക്കുമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍. അന്‍വര്‍ വരാന്‍ തയ്യാറായാല്‍ കൂടെനിര്‍ത്തും. അദ്ദേഹം യുഡിഎഫിനൊപ്പം ഉണ്ടായിരുന്നെങ്കില്‍ കരുത്തായേനെയെന്നും കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

? തിരഞ്ഞെടുപ്പ് വരുന്നത് തനിക്ക് ശല്യംപോലെയാണ് തോന്നാറുള്ളതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടയ്ക്കിടെ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഒരു പൗരന്‍ എന്നനിലയില്‍ വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ തൃശ്ശൂരില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
? നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി ബിജെപി. മൂന്ന് പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി എന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ദേശീയ നേതൃത്വവുമായി ആലോചിച്ച് ഇന്ന് അന്തിമ തീരുമാനം ഉണ്ടാവും. പട്ടികയില്‍ ഉള്ളത് പ്രാദേശിക ബിജെപി നേതാക്കള്‍ എന്നാണ് വിവരം.
? മുഖ്യമന്ത്രിക്കെതിരായ വധഭീഷണിയില്‍ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പയ്യന്നൂര്‍ സ്വദേശി അഭിജിത്ത് വിചാരണ നേരിടണമെന്നാണ് ഉത്തരവ്. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഗുരുതരമാണ്. ഇത്തരം സന്ദേശം അയക്കുന്നവര്‍ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു.

? നമ്മുടെ സംസ്ഥാനത്തെ പുകയില മുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പുകയില ഉപയോഗിക്കരുത്. ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ശക്തമായ ബോധവല്‍ക്കരണമാണ് നടത്തുന്നത്. ആരോഗ്യ വകുപ്പിന്റെ ആരോഗ്യം ആനന്ദം ജനകീയ കാന്‍സര്‍ ക്യാമ്പയിന്റെ ഭാഗമായി കൂടി പ്രചരണം നടക്കുന്നതായും മന്ത്രി വ്യക്തമാക്കി.
? മുന്‍ മാനേജരെ മര്‍ദിച്ചുവെന്ന പരാതിയില്‍ വിശദീകരണവുമായി നടന്‍ ഉണ്ണിമുകുന്ദന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് വിപിന്‍ കുമാര്‍ എന്ന വ്യക്തി തനിക്കെതിരെ ഉന്നയിച്ചതെന്ന് ഉണ്ണിമുകുന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനേജര്‍ എന്ന നിലയില്‍ വിപിനുമായി തനിക്ക് ഔദ്യോഗികമായ ബന്ധം ഉണ്ടായിരുന്നില്ലെന്നും അനേകം സുഹൃത്തുക്കളില്‍ ഒരാളായിരുന്നുവെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.
? ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വാളയാര്‍ കേസിലെ 5-ാം പ്രതി അറസ്റ്റില്‍. അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുണ്‍പ്രസാദാണ് (24) അറസ്റ്റിലായത്. വാളയാര്‍ കേസില്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു.

? കോഴിക്കോട് വടകര അഴിയൂരില്‍ മഴയില്‍ തകര്‍ന്ന റോഡിലെ കുഴിയില്‍ ഓട്ടോ വീണ് ഡ്രൈവര്‍ മരിച്ചു. ദാരുണമായ അപകടത്തില്‍ മാഹി ചാലക്കര സ്വദേശി റഫീഖ് (45) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയാണ് അപകടം ഉണ്ടായത്.
? മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. അതേസമയം ജലവിനോദങ്ങളായ ബോട്ടിങ് ഉള്‍പ്പെടെ ഉള്ളവയുടെ നിയന്ത്രണം നീക്കിയിട്ടില്ല. എന്നാല്‍ മറ്റിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് അനുമതി നല്‍കി.

?? ദേശീയം ??
? ഹൈദരാബാദില്‍ നടന്ന ലോകസുന്ദരി മത്സരത്തില്‍ എഴുപത്തി രണ്ടാമത് ലോക സുന്ദരിയായി തായ്‌ലന്‍ഡില്‍ നിന്നുള്ള ഒപാല്‍ സുചാത ചുങ്ശ്രീ തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ അവസാന എട്ടില്‍ ഇടംപിടിക്കാതെ മിസ് ഇന്ത്യ നന്ദിനി ഗുപ്ത പുറത്തായി.

? ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് വിമാനം നഷ്ടമായെന്ന സൂചന നല്‍കി സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. തുടക്കത്തിലെ നഷ്ടങ്ങള്‍ അതിവേഗം പരിഹരിച്ച് ഇന്ത്യ പാകിസ്ഥാന് ശക്തമായ പ്രഹരം ഏല്‍പിച്ചു എന്ന് സംയുക്ത സൈനിക മേധാവി സിംഗപ്പൂരില്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ തകര്‍ത്തു എന്ന പാകിസ്ഥാന്‍ പ്രചാരണം കള്ളമാണെന്നും ജനറല്‍ ചൗഹാന്‍ വ്യക്തമാക്കി.
? അരുണാചല്‍ പ്രദേശില്‍ കനത്തമഴയെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാര്‍ അപകടത്തില്‍പെട്ട് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ടു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച രാത്രി ഈസ്റ്റ് കെമെങ് ജില്ലയില്‍ ദേശീയപാത 13-ലായിരുന്നു സംഭവം.

? തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉള്‍പ്പെടെ സംസ്ഥാനത്തെ 17 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളക്കെട്ട്, ഗതാഗത തടസ്സം തുടങ്ങിയ നിരവധി വെല്ലുവിളികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തത്ക്കാലം തമിഴ്നാട്ടിലേയ്ക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കുന്നതാണ് ഉചിതം എന്നും അറിയിപ്പുണ്ട്.
? രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3395 ആയെന്ന് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ ആക്റ്റീവ് കേസുകളുള്ള കേരളത്തില്‍ 1336 കേസുകളാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
? സ്‌കൂളുകള്‍ തുറക്കാനിരിക്കെ കൊവിഡ് രോഗവ്യാപനം സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് സുപ്രധാന അറിയിപ്പുമായി കര്‍ണാടക സര്‍ക്കാര്‍. കൊവിഡ് രോഗ ലക്ഷണങ്ങളായ പനി, ചുമ, ജലദോഷം തുടങ്ങിയവ ഉണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കരുതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

? ഉത്തരാഖണ്ഡില്‍ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന 19 കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട കേസില്‍ കോടതി വിധിക്കെതിരെ യുവതിയുടെ മാതാപിതാക്കള്‍. കീഴ്‌ക്കോടതിയുടെ വിധിയില്‍ തൃപ്തരല്ലെന്നും പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കണമെന്നും, അതിനായി പോരാട്ടം തുടരുമെന്നും അങ്കിതയുടെ മാതാപിതാക്കള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
? കര്‍ണാടകയില്‍ നിരവധി വിവാദങ്ങളില്‍ പെട്ട ഡി രൂപ ഐപിഎസിന് ഒടുവില്‍ പ്രൊമോഷന്‍. ഐജി പോസ്റ്റില്‍ നിന്ന് എഡിജിപി പോസ്റ്റിലേക്ക് പ്രൊമോഷന്‍ നല്‍കി. സസ്പെന്‍ഷനെ തുടര്‍ന്ന് ഇവരുടെ പ്രൊമോഷന്‍ തടഞ്ഞ് വച്ചിരിക്കുകയായിരുന്നു.
? ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റിന് മറുപടിയായി പങ്കുവച്ച വീഡിയോയില്‍ മതനിന്ദാ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് പുനെയിലെ നിയമ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. നിമയ വിദ്യാര്‍ത്ഥിനിയായ ശര്‍മ്മിഷ്ഠ പനോലിയെ ആണ് കൊല്‍ക്കത്ത പോലീസ് വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
?? അന്തർദേശീയം ??
? സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ ലോക ജല സംഘടനയുടെ ആസ്ഥാനം റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അംഗ രാജ്യങ്ങള്‍ ലോക ജല ചാര്‍ട്ടറില്‍ ഒപ്പുവെച്ചു. റിയാദിലാണ് ഒപ്പുവെക്കല്‍ ചടങ്ങ് നടന്നത്.
? യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രശംസ പിടിച്ചുപറ്റി ഉമ്മുല്‍ഖുവൈന്‍ ഫെഡറല്‍ പ്രൈമറി കോടതിയിലെ ജഡ്ജി ഹമീദ് അല്‍ അലി. ഒരു പ്രവാസി കുടുംബത്തോട് കാണിച്ച മനുഷ്യത്വപരമായ ഇടപെടലിനാണ് ഇദ്ദേഹം ശൈഖ് മുഹമ്മദിന്റെ പ്രശംസ പിടിച്ചുപറ്റിയത്.
? അമേരിക്കയില്‍ 31 ടണ്‍ തേനീച്ചക്കൂടുകളുമായെത്തിയ എത്തിയ ലോറി മറിഞ്ഞ് ഏകദേശം 2.5 കോടി തേനീച്ചകള്‍ രക്ഷപ്പെട്ടെന്ന് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് സംഭവം. 31,751 കിലോ തേനീച്ചക്കൂടുകള്‍ വഹിച്ചുകൊണ്ടുവന്ന വാണിജ്യ ട്രക്കാണ് മറിഞ്ഞത്.
? അടുത്ത വര്‍ഷം അവസാനത്തോടെ ചൊവ്വയിലേക്ക് ആളില്ലാ സ്റ്റാര്‍ഷിപ്പ് പേടകം വിക്ഷേപിക്കാനാണ് ലക്ഷ്യമെന്ന് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. ഒടുവില്‍ നടത്തിയ സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണം പരാജയപ്പെട്ടെങ്കിലും റോക്കറ്റിന്റെ കാര്യത്തില്‍ കമ്പനി ശുഭാപ്തി വിശ്വാസത്തിലാണ്.
?കായികം?
? ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30നാണ് രണ്ടാം ക്വാളിഫയര്‍ പോരാട്ടം. അതേസമയം ഇന്ന് അഹമ്മദാബാദില്‍ 24 ശതമാനം മഴ സാധ്യത ഉണ്ടെന്ന വെതര്‍ ഡോട്ട് കോമിന്റെ കാലാവസ്ഥാ പ്രവചനം ആരാധകരെ ആശങ്കയിലാഴ്ത്തുന്നതാണ്.
? ചാമ്പ്യന്‍സ് ലീഗ് കിരീടം ഒടുവില്‍ സ്വന്തമാക്കി ഫ്രഞ്ച് ക്ലബ് പിഎസ്ജി. മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍നടന്ന ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പിഎസ്ജി കപ്പില്‍ മുത്തമിട്ടത്.