രജത ജൂബിലി നിറവിൽ കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോ സയൻസസ് വിഭാഗം

18
Advertisement

കൊച്ചി.രജത ജൂബിലി നിറവിൽ കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോ സയൻസസ് വിഭാഗം. 25 വർഷം തികയുന്നതിന്റെ ആഘോഷങ്ങൾ മോഹൻലാൽ ഉദ്ഘാടനം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി ബ്രെയിൻ ഹെൽത്തിനും പ്രിവന്റീവ് ന്യൂറോളജി സേവനങ്ങൾക്കുമായുള്ള രാജ്യത്തെ ആദ്യ കേന്ദ്രമായ സെന്റർ ഫോർ ബ്രെയിൻ ഹെൽത്ത് ആൻഡ് പ്രിവന്റീവ് ന്യൂറോളജിക്കും ന്യൂറോ ഇമ്യൂണോളജി സെന്റർ ഓഫ് എക്സലൻസിനും തുടക്കമായി. ന്യൂറോളജി വിഭാഗം മേധാവി ഡോ ആനന്ദ് കുമാർ രചിച്ച “ചിരിയിൽ പൊതിഞ്ഞ നോവറിവുകൾ” എന്ന പുസ്തകത്തിൻ്റെ പ്രകാശനം സംവിധായകൻ ടി കെ രാജീവ് കുമാറിന് നൽകിക്കൊണ്ട് മോഹൻലാൽ നിർവഹിച്ചു. മാതാ അമൃതാനന്ദമയി ദേവി വീഡിയോ സന്ദേശത്തിലൂടെ ചടങ്ങിന് ആശംസകൾ അറിയിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി പ്രഭാഷണം നടത്തി. സാഹിത്യകാരന്മാരായ
പ്രഫ. എം.കെ. സാനു, സി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. വിവിധ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.

Advertisement