മർദിച്ചിട്ടില്ല… മാനേജരുമായുള്ള കേസ് അടിക്കേസല്ലെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍

221
Advertisement

മാനേജരുമായുള്ള കേസ് അടിക്കേസല്ലെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ . വിപിന്‍ കുമാറിന്റെ കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞത് സത്യമാണ്. ‌അദ്ദേഹത്തെ തൊടുക പോലുമുണ്ടായിട്ടില്ല. വൈകാരികമായി സംസാരിച്ചു എന്നത് സത്യമാണ്. വിപിനെതിരെ ഒന്നിലധികം നടിമാര്‍ സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മോശപ്പെട്ട കാര്യങ്ങള്‍ വിപിന്റെ ഭാഗത്ത് നിന്നുണ്ടായി. എനിക്കെതിരായ  ആരോപണം കെട്ടിച്ചമച്ചതാണ്. ടൊവിനോ തോമസിനെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഉണ്ണി മാധ്യമങ്ങളോടു വിശദീകരിച്ചു.


നടൻ ഉണ്ണി മുകുന്ദൻ മാനേജരെ മർദിച്ചെന്ന മുന്‍മാനേജരുടെ പരാതിയില്‍ പ്രതികരിക്കുകയായിരുന്നു താരം. മുഖത്തും തലയിലും നെഞ്ചിലും മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയതായും വിപിൻ പൊലീസിനോട് പറഞ്ഞു. 

Advertisement