സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ടവിരമിക്കൽ

1813
Advertisement

തിരുവനന്തപുരം.സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ടവിരമിക്കൽ. പതിനോരായിരത്തോളം ജീവനക്കാരാണ് ഇന്ന് സർക്കാർ സർവീസിൽ നിന്ന് വിരമിക്കുന്നത്. വിരമിക്കുന്നവർക്കുള്ള ആനുകൂല്യം നൽകാൻ മാത്രം 6000 കോടിയോളം സർക്കാർ കണ്ടെത്തേണ്ടിവരും എന്നാണ് കണക്ക്.

സെക്രട്ടറിയേറ്റിൽ നിന്ന് മാത്രം 221 ജീവനക്കാരാണ് ഇന്ന് വിരമിക്കുന്നത്. കെ.എസ്.ഇ.ബിയിൽ നിന്ന് 1022 പേർ വിരമിക്കും. 122 ലൈൻമാൻമാരും 326 ഓവർസിയർമാരും ഇതിൽപ്പെടും. കെ.എസ്.ഇ.ബിയിൽ ഫീൽഡ് തലത്തിൽ ജീവനക്കാരുടെ ക്ഷാമമുണ്ട്. അതിനിടയിൽ വിരമിക്കൽ കൂടിയാകുന്നത് പ്രതിസന്ധി വർദ്ധിപ്പിക്കും.

വിവിധ വകുപ്പുകളിൽ നിന്ന് ആയിരത്തോളം പേർ വിരമിക്കും. ഇവർക്കുള്ള ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിന് വലിയ തുക കണ്ടെത്തേണ്ടി വരും. അക്കൗണ്ട്സ് ജനറൽ അനുവദിക്കുന്ന മുറക്ക് വിരമിക്കൽ ആനുകൂല്യം നൽകണം. ജനന സർട്ടിഫിക്കറ്റ് നിർബന്ധമാകുന്നതിന് മുൻപ് സ്കൂളിൽ ചേരുന്നതിനായി മെയ് 31 ജനനത്തീയതിയാക്കുന്നത് പതിവായിരുന്നു. ഇതാണ് എല്ലാവർഷവും ഇതേ ദിവസം കൂട്ട വിരമിക്കൽ ഉണ്ടാവുന്നത്.
കഴിഞ്ഞവര്‍ഷം മേയ് 31ന് 10,560 പേരും 2023 ല്‍ 11,800 പേരും വിരമിച്ചിരുന്നു. ഒരുവര്‍ഷം ശരാശരി 20,000 ജീവനക്കാരാണ് വിരമിക്കുന്നത്.

Advertisement