പാല്‍വാങ്ങാന്‍പോയ പെണ്‍കുട്ടി വാഹനമിടിച്ച് മരിച്ചു

Advertisement

വയനാട്. കമ്പളക്കാട് വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു.. പള്ളിമുക്ക് കാപ്പിലോ ഓഡിറ്റോറിയത്തിന് സമീപം പുത്തൻ തൊടുകയിൽ ഹാഷിം-ആയിഷ ദമ്പതികളുടെ മകൾ
ദിൽഷാന ആണ് മരിച്ചത്.. പാൽ വാങ്ങാൻ ആയി
റോഡ് അരികിൽ നിൽക്കുകയായിരുന്ന കുട്ടിയെ ഫോഴ്സ് ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബത്തേരി സെന്റ് മേരിസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാത്ഥിനിയാണ് ദിൽഷാന. അപകടത്തെ തുടർന്ന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement