ആലപ്പുഴ.വെള്ളം കയറിയ വീട്ടിൽ ഗൃഹനാഥൻ മരിച്ച നിലയിൽ. പോഞ്ഞിക്കര സ്വദേശി അനിരുദ്ധൻ(70) ആണ് മരിച്ചത്. വീട്ടിൽ വെള്ളം കയറിയതിനെ ഭാര്യയും മറ്റുള്ളവരും ബന്ധു വീട്ടിലേക്ക് മാറിയിരുന്നു. അനിരുദ്ധനെ കൊണ്ടു പോകാൻ മകൻ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളത്തിൽ വീണ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം
മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി