തൃശൂർ. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും, മന്ത്രിമാരെയും പ്രശംസിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പിണറായി വിജയനും, വി.എൻ വാസവനും ഓരോ കാര്യങ്ങളും ഇടപെട്ട് മനസിലാക്കി പ്രവർത്തിച്ചു. മന്ത്രി രാജൻ ഒരു മിനിറ്റ് പോലും പൂരം ആസ്വദിച്ചിട്ടില്ലെന്നും, ഓടിനടന്ന് കാര്യങ്ങൾ ചെയ്തെന്നും സുരേഷ് ഗോപി പറഞ്ഞു. രാജനെ കെട്ടി പിടിച്ച് മുത്തം കൊടുക്കാൻ ആഗ്രഹിക്കുന്നതായും തൃശൂർകാർക്കും മലയാളികൾക്കും വേണ്ടി മന്ത്രിമാർക്ക് നന്ദി പറയുന്നതായും സുരേഷ് ഗോപി പറഞ്ഞു. പൂരത്തിന് ശേഷം നഗരം ശുചീകരിച്ച – കോർപ്പറേഷൻ ശുചീകരണ വിഭാഗം തൊഴിലാളികളെ
ആദരിക്കൽ ചടങ്ങായ
ശുചിത്വപൂരം പരിപാടി തൃശൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
Home News Breaking News മന്ത്രി രാജനെ കെട്ടി പിടിച്ച് മുത്തം കൊടുക്കാൻ ആഗ്രഹിക്കുന്നു,കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി