വണ്ടിപെരിയാർ : കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി ) വട്ടിയൂർകാവ് അസംബ്ലിയുടെ നേതൃത്വത്തിൽ മിഷൻ ഇടുക്കി പദ്ധതിയുടെ ഭാഗമായി 250 സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. അസംബ്ലി സെക്രട്ടറി അശ്വിൻ ഇ. ഹാംലെറ്റിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം വള്ളക്കടവ് സി എസ് ഐ പള്ളിയിൽ നടന്ന ചടങ്ങിൽ കെ.സി സി.ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് പി തോമസ് നിർവ്വഹിച്ചു.
കെ.സി സി. ഇടുക്കി ജില്ലാ പ്രസിഡൻ്റ് റവ. ബിനു കുരുവിള അധ്യക്ഷനായി.
കെ.സിസി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റും ക്ലർജി കമ്മീഷൻ സംസ്ഥാന ചെയർമാനുമായ റവ.എ ആർ നോബിൾ, വട്ടിയൂർകാവ് അസംബ്ലി സെക്രട്ടറിയും, തിരുവനന്തപുരം ജില്ലാ പരിസ്ഥിതി കമ്മീഷൻ ചെയർമാനുമായ അശ്വിൻ ഇ ഹാംലെറ്റ്, എഡ്യൂക്കേഷൻ കമ്മീഷൻ തിരുവനന്തപുരം ജില്ലാ ചെയർമാൻ ജെ.വി സന്തോഷ്, ജില്ലാ കമ്മിറ്റി അംഗം ജെയ്സൺ, വള്ളക്കടവ് സി എസ് ഐ ചർച്ച് ഇവാ.ജോണി ആൻറണി എന്നിവർ പ്രസംഗിച്ചു. വള്ളക്കടവ്, കുട്ടിക്കാനം, ഏലപ്പാറ, സി എം എസ് യു പി എസ് ഇലപ്പളളി എന്നിവിടങ്ങളിലായി 250ഓളം കുട്ടികൾക്കാണ് സ്ക്കൂൾബാഗ്, കുട, നോട്ട് ബുക്ക്, പേന, പെൻസിൽ, ഇൻസ്ട്രമെൻ്റ് ബോക്സ്, വാട്ടർബോട്ടിൽ, ക്രയോൺസ് തുടങ്ങിയ പഠനോപകരണങ്ങൾ നൽകിയത്.