വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

37
Advertisement

കോട്ടയത്ത് വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. കൊല്ലാട് സ്വദേശികളായ വി ജെ ജോബി(36), അരുണ്‍ സാം(37) എന്നിവരാണ് മരിച്ചത്. കോട്ടയം കൊല്ലാട് പാറക്കടവിലാണ് അപകടമുണ്ടായത്. മീന്‍ പിടിക്കാന്‍ വള്ളത്തില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ഒരാള്‍ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. മൃതദേഹങ്ങള്‍ കോട്ടയം പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement