കൊച്ചി.മർദ്ദിച്ചുവെന്ന കേസിൽ നടൻ ഉണ്ണിമുകുന്ദന്റെ വിശദീകരണത്തിന് മറുപടിയുമായി പരാതിക്കാരനായ മുൻ മാനേജർ വിപിൻകുമാർ. കേസ് വന്നതിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണി മുകുന്ദൻ തന്നെ തള്ളിപ്പറഞ്ഞതെന്ന് വിപിൻ കുമാർ ചാനലിനോട് . പുതിയ പ്രോജക്ടുകൾ കോഡിനേറ്റ് ചെയ്യാൻ ഉണ്ണി മുകുന്ദൻ തന്നെ ചുമതലപ്പെടുത്തിയിരുന്നതായി വിപിൻകുമാർ വ്യക്തമാക്കി
പോലീസ് കേസ് എടുത്തതിന് പിന്നാലെ ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിലൂടെ നടത്തിയ വിശദീകരണക്കുറിപ്പ് പാടെ തള്ളുകയാണ് പരാതിക്കാരനായ മുൻ മാനേജർ വിപിൻകുമാർ. ഉണ്ണി മുകുന്ദന്റെ അനുവാദമില്ലാതെ താൻ ആരോടും വിവാഹാഭ്യർത്ഥന നടത്തിയിട്ടില്ല. നടന് ഡേറ്റില്ലെന്നു പറയേണ്ട കാര്യം എന്താണ് ? മാർക്കോ സിനിമയ്ക്ക് ശേഷം ഒടുവിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം പരാജയപ്പെട്ടതിന്റെയും , പുതിയ പ്രോജക്ടുകൾ ലഭിക്കാത്തതിന്റെയും മാനസിക നിരാശയിലാണ് ഉണ്ണി മുകുന്ദൻ എന്ന് വിപിൻകുമാർ . താൻ ഉണ്ണി മുകുന്ദന്റെ ഡിസിഷൻ മേക്കർ ആയിട്ടില്ല. പോലീസ് അന്വേഷണം ശരിയായ ദിശയിൽ ആണെന്ന് വിപിൻകുമാർ പറയുന്നു
നടനെതിരെ പരാതി നൽകിയതിന് പിന്നാലെ സൈബർ ആക്രമണം നേരിടുന്നതായും വിപിൻകുമാർ വ്യക്തമാക്കി. ഇൻഫോപാർക്ക് പോലീസിൽ നൽകിയ പരാതിയിൽ ഉറച്ചു നിൽക്കുകയാണ് വിപിൻകുമാർ. പരാതിക്കാരനെ വിളിപ്പിച്ച ഫെഫ്ക, തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിലേക്ക് കടന്ന പോലീസ്, ഉണ്ണി മുകുന്ദന് നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് നീക്കം