തൃശൂർ തേക്കിൻ കാട് മൈതാനത്ത് ആൽ തറയിൽ ഇരുന്നയാൾ പാമ്പുകടിയേറ്റ് മരിച്ചു.
തെക്കേഗോപുര നടക്കടുത്തുള്ള ആൽത്തറയിൽ ഇരിക്കുമ്പോൾ ആണ് പാമ്പുകടിച്ചത്
വാടാനപ്പള്ളി സ്വദേശി മധു(51) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം.
ആൽത്തറയിൽ ഇരിക്കുമ്പോഴായിരുന്നു കാലിൽ പാമ്പ് കടിയേറ്റത്.
ഉടനെ തൃശൂർ ജൂബിലി മിഷ്യൻ ആശുപത്രിയിൽ എത്തിച്ചിരുന്നു.
ചികിത്സയിലിരിക്കയാണ് മധു മരിച്ചത്