വാർത്താ നോട്ടം

10
Advertisement

വാർത്താ നോട്ടം

2025 മെയ് 30 വെള്ളി

BREAKING NEWS



?മൂവാറ്റുപുഴ ആറ്റിലെ ജലനിരപ്പ് ഉയരുന്നു.പരിസരവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്


?എറണാകുളം ചെറായിയിൽ വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി

?നിലമ്പൂരിൽ യു ഡി എഫ് – പി വി അൻവർ പോര് മുറുകുന്നു. തൃണമൂൽ സ്ഥാനാർത്ഥിയായി അൻവർ മത്സരിക്കാൻ സാധ്യത. തീരുമാനം ഇന്ന് ഉണ്ടാകും



?നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും.

? സംസ്ഥാനത്ത് ഇന്ന് ഇന്ന് 3 ജില്ലകളില്‍ റെഡും, 11 ജില്ലകളില്‍ ഓറഞ്ചും അലര്‍ട്ടുകള്‍, 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി



?അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.


? തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


?ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

?മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.

?കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

?കേരളീയം?


? തിരുവനന്തപുരം കടയ്ക്കാവൂര്‍ റെയില്‍വേ ഗേറ്റിന് സമീപം ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകുന്നേരം വീശിയ ശക്തമായ കാറ്റിലാണ് മരം ട്രാക്കിലേക്ക് വീണത്. വീഴ്ചയില്‍ ഇലക്ട്രിക് ലൈനുകളും പൊട്ടിയിട്ടുണ്ട്. മുരുക്കുംപുഴയിലും കഴക്കൂട്ടത്തും റെയില്‍വേ ട്രാക്കില്‍ മരം വീണു ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. അതേസമയം റെയില്‍വേ ട്രാക്കിലെ തടസം നീക്കി ട്രെയിന്‍ ഗാതാഗതം പുനഃസ്ഥാപിച്ചു.


?  പിവി അന്‍വര്‍ കറിവേപ്പിലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ വിശ്വാസ്യത തകര്‍ന്നെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട ചോദ്യത്തോട് വിഷയത്തില്‍ ശാശ്വത പരിഹാരമാണ് തേടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.



?  സംസ്ഥാനം കൊവിഡ് ജാഗ്രതയിലെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 727 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ കേസുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ ലക്ഷണമുള്ളവര്‍ മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

? കനത്ത മഴയില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിതീവ്ര മഴ അപകടങ്ങള്‍ ഉണ്ടാക്കിയേക്കും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതീവ ജാഗ്രത പുലര്‍ത്തണം. അപകട ഭീഷണി മേഖലയിലുള്ളവര്‍ മാറി താമസിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പല നദികളിലും ജലനിരപ്പ് ഉയരുന്നുണ്ട്. സംസ്ഥാനത്ത് 59 ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും 1296 പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

?  കൊല്ലം ശക്തികുളങ്ങരയില്‍ തീരത്തടിഞ്ഞ കണ്ടെയ്നറുകള്‍ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. കണ്ടെയ്നര്‍ മുറിക്കുന്നതിനിടെ സ്പോഞ്ച് അടങ്ങിയ ഫോമില്‍ തീ പടരുകയായിരുന്നു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

?  കൊച്ചി തീരത്ത് കപ്പല്‍ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പാരിസ്ഥിതിക  ആഘാതം കണക്കിലെടുത്താണ് തീരുമാനം. എംഎസ്സി എല്‍സ 3 എന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോര്‍ച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.

?  കൊച്ചി തീരത്തുണ്ടായ കപ്പല്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി കപ്പലിന്റെ സ്ഥാനം കണ്ടെത്താന്‍ സോണാര്‍ സര്‍വെ നടത്തുമെന്ന് അറിയിച്ചു. കപ്പലില്‍ നിന്ന് ഇന്ധനം പുറത്തെടുക്കും വരെ മത്സ്യത്തൊഴിലാളികള്‍ ഈ ഭാഗത്ത് മത്സ്യബന്ധനം നടത്തരുതെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് താത്കാലിക ആശ്വാസമായി ആയിരം രൂപയും ആറ് കിലോ അരിയും സൗജന്യ റേഷനും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

?  2025-26  അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18 ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി ആകെ ലഭിച്ച 4,62,768 അപേക്ഷകളിലെ ഓപ്ഷനുകള്‍ പരിഗണിച്ചുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. തിരുത്തലുകള്‍ക്കും ആവശ്യമെങ്കില്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനുമുള്ള അവസരവും അപേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്.

?  ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ രണ്ടിന് ആലപ്പുഴ കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30 ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ- തൊഴില്ഡ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായിരിക്കും. രാവിലെ 8.30 മുതല്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ആരംഭിക്കുമെന്ന് സെക്രട്ടറിയേറ്റ് പിആര്‍ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.



?  ദേശീയപാത 66ല്‍ മലപ്പുറം കൂരിയാട് ഭാഗത്ത് റോഡ് തകര്‍ന്നതില്‍ നടപടിയുമായി കേന്ദ്രം. ദേശീയപാത അതോറിറ്റി സൈറ്റ് എന്‍ജിനീയറെ പുറത്താക്കിയ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്പെന്‍ഡ് ചെയ്തു. കരാറുകാരന്‍ സ്വന്തം ചെലവില്‍ മേല്‍പ്പാലം നിര്‍മിക്കണമെന്നും നിര്‍ദേശമുണ്ട്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.

?  മാനേജറെ മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കവേ, ഡിജിപിക്ക് പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. നീതിതേടി ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയതായും സത്യം പുറത്തുവരുമെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

?  സിപിഎം പുറത്താക്കിയ മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കാപ്പ ചുമത്തി. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി അര്‍ജുന്‍ ദാസ് (41) നെതിരെയാണ് കാപ്പ ചുമത്തിയത്. നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ദാസിനെ ആറുമാസം മുന്‍പാണ് സിപിഎം പുറത്താക്കിയത്.

?  മലയോര ഹൈവേയില്‍ വിള്ളല്‍. വയനാട് മാനന്തവാടി ദ്വാരകയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മലയോര ഹൈവേ റോഡിലാണ് വിള്ളല്‍ വീണത്. കഴിഞ്ഞയാഴ്ചയായിരുന്നു ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി നിര്‍മ്മിക്കുന്ന റോഡിന്റെ ടാറിങ്ങ് നടന്നത്. 40 മീറ്ററോളം ദൂരത്തിലാണ് വിള്ളല്‍ ഉണ്ടായത്. റോഡിന്റെ സൈഡ് പ്രൊട്ടക്ഷന്‍ വാള്‍ കെട്ടിയ സ്ഥലത്താണ് വിള്ളല്‍ വീണത്.

?  എറണാകുളം പനമ്പിള്ളി നഗറില്‍ 54 കുടുംബങ്ങള്‍ താമസിക്കുന്ന ആര്‍ഡിഎസ് അവന്യു വണ്‍ എന്ന ഫ്ലാറ്റിന്റെ പില്ലര്‍ തകര്‍ന്ന സംഭവത്തില്‍, കെട്ടിടത്തില്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിച്ച ശേഷം ബലപരിശോധന നടത്താന്‍ വിദഗ്ദ്ധ സമിതി തീരുമാനം. തകര്‍ന്ന പില്ലറുള്ള ടവറില്‍ താമസിക്കുന്ന 24 കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു.



     ??  ദേശീയം  ??


?  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമബംഗാളിലെ റാലിയില്‍ മോദി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് മമതയുടെ പ്രതികരണം. രാജ്യത്തെ വിഭജിക്കാന്‍ മോദി അസത്യത്തെ ഉപയോഗപ്പെടുത്തുകയാണെന്ന് ആരോപിച്ച മമത, നിയമസഭാ തിരഞ്ഞെടുപ്പിനെ ഉടന്‍ അഭിമുഖീകരിക്കാന്‍ ബിജെപിയെ വെല്ലുവിളിക്കുകയും ചെയ്തു.

?  വിമര്‍ശകര്‍ക്കും ട്രോളുന്നവര്‍ക്കും വാക്കുകള്‍ വളച്ചൊടിക്കുന്നത് തുടരാമെന്നും തനിക്ക് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നുമുള്ള ശശി തരൂര്‍ എംപിയുടെ പ്രതികരണത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എത്ര വേണമെങ്കിലും തരൂരിന് പുകഴ്ത്താമെന്നും എന്നാല്‍ കള്ളം പറയരുതെന്നും ഉദിത് രാജ് ആവശ്യപ്പെട്ടു.

?  പാക് അധിനിവേശ കശ്മീരില്‍ താമസിക്കുന്നവര്‍ ഇന്ത്യയുടെ സ്വന്തം ആളുകളാണെന്നും ഒരുദിവസം അവര്‍ രാജ്യത്തേക്ക് മടങ്ങിവരുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.





?  യുദ്ധവിമാനങ്ങള്‍ ഉള്‍പ്പടെ പുതിയ സംവിധാനങ്ങള്‍ സേനയുടെ ഭാഗമാകുന്നത് വൈകുന്നതില്‍ അതൃപ്തിയുമായി വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എപി സിംഗ്. കരാറുകള്‍ ഒപ്പിടുന്നെങ്കിലും സംവിധാനങ്ങള്‍ എത്തുന്നില്ലെന്നാണ് പരാതി. കരാറുകള്‍ സമയപരിധി പാലിക്കുക എന്നുള്ളത് പ്രധാനപ്പെട്ടതാണ്. ഒരു പദ്ധതി പോലും നിശ്ചയിച്ച സമയത്തിനുള്ളില്‍ നടപ്പാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തേജസ് വിമാനം വൈകുന്നതിലെ  അതൃപ്തിയാണ് വ്യോമസേന മേധാവി പങ്കുവെച്ചത്. ദില്ലിയില്‍ സി ഐ ഐ യുടെ പരിപാടിയിലാണ് പ്രസ്താവന.

?  ചൈനീസ് വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കാനുള്ള  നടപടി ഊര്‍ജ്ജിതമാക്കുമെന്ന് വ്യക്തമാക്കി ട്രംപ് ഭരണകൂടം. നേരത്തെ ട്രംപ് തീരുവയ്ക്ക് പകര തീരുവ ചൈന ചുമത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ സാരമായ ഉലച്ചിലുണ്ടായിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള വിദ്യാര്‍ത്ഥികള്‍ ഏത് മേഖലയില്‍ ആണെങ്കിലും തീരുമാനം അവരെ ബാധിക്കുമെന്നാണ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ വിശദമാക്കിയത്.





?  ജൂലൈ 1 മുതല്‍ പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് ഫ്രാന്‍സ് ആരോഗ്യമന്ത്രി കാതറിന്‍ വൗട്രിന്‍. പുകവലിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികളുടെ ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം ലംഘിക്കുന്നിടത്ത് നിര്‍ത്തുന്നുവെന്ന് മന്ത്രി പറഞ്ഞു.



?  രാജ്യങ്ങള്‍ക്കു ചുമത്തിയ അധികത്തീരുവകള്‍ പത്തുദിവസത്തിനകം റദ്ദാക്കണമെന്ന മാന്‍ഹട്ടണിലെ അന്താരാഷ്ട്രവ്യാപാരത്തിനുവേണ്ടിയുള്ള യുഎസ് കോടതിയിലെ മൂന്നംഗബെഞ്ചിന്റിന്റെ ഉത്തരവ് അപ്പീല്‍കോടതി മരവിപ്പിച്ചു. ഒരു അടിയന്തര അധികാര നിയമപ്രകാരം താരിഫ് പിരിക്കാന്‍ ട്രംപിന് കോടതി അനുമതി നല്‍കുകയും ചെയ്തു.


    ?  കായികം  ?



?  റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്ലിന്റെ ഫൈനലില്‍ കടന്നു. ഇന്നലെ നടന്ന ക്വാളിഫയര്‍ -1ല്‍ പഞ്ചാബ് കിംഗ്സിനെ 8 വിക്കറ്റിന് തകര്‍ത്താണ്  റോയല്‍ ചലഞ്ചേഴ്സ് ഫൈനലിലെത്തിയത്.


? ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 14.1 ഓവറില്‍ 101 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ സുയാഷ് ശര്‍മ്മയും ജോഷ് ഹേസല്‍വുഡും ചേര്‍ന്നാണ് പഞ്ചാബ് കിംഗ്സിനെ തകര്‍ത്ത് കളഞ്ഞത്.


?മറുപടി ബാറ്റിംഗിനിറങ്ങിയ ബെംഗളൂരു പത്ത് ഓവറുകള്‍ക്കുള്ളില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. നാളെ നടക്കുന്ന മുംബൈ- ഗുജറാത്ത് മത്സരത്തിലെ വിജയികളുമായി ഞായറാഴ്ച നടക്കുന്ന രണ്ടാമത്തെ ക്വാളിഫയറില്‍ പഞ്ചാബ് ഏറ്റുമുട്ടും

Advertisement