തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് കഴിഞ്ഞ ദിവസം ഉണ്ടായ ഭക്ഷ്യ വിഷബാധയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 15 ദിവസത്തിനകം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇത് സംബന്ധിച്ച് വിശദമായി അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. മെഡിക്കൽ കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലെ 85 വിദ്യാർഥികൾക്കാണ് ഒരാഴ്ച മുന്നേയാണ് ഭക്ഷ്യ വിഷബാധയേറ്റത്. കുട്ടികൾക്ക് മാത്രമായുള്ള ഹോസ്റ്റൽ മെസ്സിൽ നൽകിയ ബട്ടർ ചിക്കനും, ഫ്രൈഡ് റൈസും, ലൈം ജ്യൂസും കഴിച്ചശേഷമാണ് കുട്ടികൾക്ക് പ്രശ്നം തുടങ്ങിയത്. വൃത്തിഹീനമായ രീതിയിലാണ് മെസ്സിൻ്റെ പ്രവർത്തനം. കുട്ടികൾ പലരും അഡ്മിറ്റ് ആണ്. ചില കുട്ടികൾ അവധിയെടുത്തെങ്കിലും പരീക്ഷയുള്ള കുട്ടികൾ ബുദ്ധിമുട്ടുകയാണ്.
രണ്ടുവർഷമായി ഒരേ കരാറുകാർക്കുതന്നെയാണ് മെസ്സ് നടത്തിപ്പിൻറെ ചുമതല. പലപ്പോഴും പുറത്തുള്ള ആഹാരങ്ങളും ഇവിടെ കൊണ്ട് കൊടുക്കുന്നുണ്ടെന്നും, മെസ്സിൽ ഭക്ഷ്യവകുപ്പ് പരിശോധന നടത്താറില്ലെന്നും
ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ പായ്ചിറ നവാസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ
ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടത്.