കോഴിക്കോട്: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ.
കണ്ണൂർ ചെറുതാഴം സ്വദേശി വിജേഷ് കുമാർ നമ്പൂതിരിയാണ് പിടിയിലായത് .
കസബ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട യുവതിയുടെ ഫോൺ നമ്പർ വാങ്ങിയ പ്രതി ശല്യം ചെയ്തു.
പെൺകുട്ടി മോശക്കാരി ആണെന്ന് വരുത്തി തീർക്കാനുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് ഇടുകയും ചെയത കേസിലാണ് അറസ്റ്റ് ചെയ്തത്.