തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്രോൺ പറത്തിയെന്ന് സംശയിക്കുന്ന കൊറിയൻ വ്ളോഗർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കൊറിയൻ വ്ളോഗറുടെ വിശദാംശങ്ങൾ തേടി ഫോർട്ട് പൊലീസ് എമിഗ്രേഷൻ വിഭാഗത്തിന് കത്തയച്ചു. പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം രണ്ടു ദിവസം യുവതി എത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ പത്താം തീയതിയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് വ്ളോഗര്‍ക്കായി തിരിച്ചല്‍ തുടങ്ങിയത്.
ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തുന്നതില്‍ വിലക്കുണ്ട്. ഉത്സവ സമയത്താണ് വിലക്ക് ലംഘിച്ച് യുവതി ഡ്രോണ്‍ പറത്തിയത്.എന്നാല്‍ യുവതി ഇന്ത്യയില്‍ തന്നെയുണ്ട് എന്നാണ് പൊലീസിന് ലഭിച്ച വിവരം.