വീട്ടുമുറ്റത്ത് കുഞ്ഞിന് ഭക്ഷണംകൊടുത്തു കൊണ്ടിരുന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു

76
Advertisement

തൃശൂര്‍.വീട്ടുമുറ്റത്ത് നിന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു.മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിൻ്റെ ഭാര്യ ഹെന്നയാണ് ( 28 ) മരിച്ചത്.ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.വീടിൻ്റെ മുറ്റത്ത് നിന്ന് രണ്ടര വയസുള്ള മകന് ചോറ് കൊടുക്കുന്നതിനിടെ ഹെന്നയുടെ കാലിൽ പാമ്പ് കടിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ.

Advertisement