എസ്ഡിപിഐ നേതാവായിരുന്ന കെ എസ് ഷാൻ വധകേസ്,പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

418
Advertisement

ന്യൂഡെല്‍ഹി.ആലപ്പുഴയിലെ എസ്ഡിപിഐ നേതാവായിരുന്ന കെ.എസ്.ഷാൻ വധകേസ്. പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഇടക്കാല ജാമ്യത്തിൽ ഇറങ്ങുന്ന പ്രതികൾ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുത് എന്ന് സുപ്രീം കോടതി നിർദേശിച്ചു. വിചാരണ നടപടിയും ആയി പ്രതികൾ പൂർണ്ണമായും സഹകരിക്കണമെന്നും സുപ്രീം കോടതി.

ഷാൻ വധക്കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകരായ അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ് ജസ്റ്റിസ് മാരായ സൂര്യകാന്ത്, ദിപാങ്കർ ദത്ത എന്നിവർ അടങ്ങിയ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി ഇവർ നൽകിയ ഹർജികളിൽ വിശദമായ വാദം കേൾക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.

Advertisement