സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം

287
Advertisement

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം . ഇടുക്കിയിലും കോഴിക്കോടും മരം വീണ് വീടുകൾ തകർന്നു .പാലക്കാട് ഒറ്റപ്പാലം മനിശ്ശേരിയിൽ വീടിൻറെ ചുമർ ഇടിഞ്ഞുവീണ് ഓട്ടോറിക്ഷ തകർന്നു. ഭൂതത്താൻകെട്ട് ഡാമിന്റെ 2 ഷട്ടറുകൾ കൂടി തുറന്നതിനാൽ പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി.

മഴ കനത്തത്തോടെ സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം ആണ് ഉണ്ടായിരിക്കുന്നത് . മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നത്തോടെ കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇല്ലിക്കൽ തിരുവാർപ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്.

കോഴിക്കോട് ശക്തമായ മഴയിൽ സ്കൂളിന്റെ കിണർ ഇടിഞ്ഞുതാഴ്ന്നു.ശക്തമായ മഴയിൽ മീഞ്ചന്ത NSS യു.പി സ്കൂളിന്റെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ശക്തമായ കാറ്റിലും മഴയിലും ഇടുക്കിയിൽ മരം വീണ് വീട് തകർന്നു.. പൂപ്പാറ സ്വദേശി ഗോമതിയുടെ വീടാണ് തകർന്നത്. പാലക്കാട് ഒറ്റപ്പാലം മനിശ്ശേരിയിൽ വീടിൻറെ ചുമർ ഇടിഞ്ഞുവീണ് ഓട്ടോറിക്ഷ തകർന്നു. പനഞ്ചിക്കൽ സജീഷ് പ്രകാശിൻ്റെ ഓട്ടോറിക്ഷയാണ് പൂർണ്ണമായും തകർന്നത്. പുതിയ വീട് നിർമ്മിക്കുന്നതിനായി പൊളിച്ചു മാറ്റുകയായിരുന്ന പഴയ വീടിൻറെ ചുമരാണ് ഇടിഞ്ഞത്.

അട്ടപ്പാടിയിൽ ശക്തമായ മഴയിൽ മരം റോഡിലേക്ക് വീണ് പലയിടങ്ങളിലും ഗതാഗത തടസം ഉണ്ടായി. ഭൂതത്താൻകെട്ട് ഡാമിന്റെ 2 ഷട്ടർ കൂടി തുറന്നു. ഒരോ മണിക്കൂറിലും ക്രമമായി കൂടുതൽ വെള്ളം പുഴയിലേക്ക് ഒഴുക്കുകയാണ്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു .

Advertisement