മലപ്പുറം.നിലമ്പൂരിൽ പൊതു സ്വതന്ത്രരെ തേടി ബിജെപി രംഗത്ത്.മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ബീന ജോസഫുമായി ബിജെപി ചർച്ച നടത്തി.എംടി രമേഷ് വന്ന് കണ്ടിരുന്നു എന്നും എന്നാല്‍ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രചരണം നടത്തുമെന്നും ബീന ജോസഫ് പറഞ്ഞു
നിലമ്പൂരിൽ ബിജെപി സ്ഥാനാർഥി ഉണ്ടാകുമോ എന്ന ചർച്ചകൾ നടക്കുകയാണ്.അതിനിടയിലാണ് ബിജെപി പൊതു സ്വതന്ത്രരെ തേടുന്നു എന്ന വിവരങ്ങൾ പുറത്ത് വരുന്നത്.മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി ബീന ജോസഫുമായി ബിജെപി നേതാവ് എംടി രമേശ് ചർച്ച നടത്തിയത് വലിയ കോളിളക്കമായി.
ബിജെപിയുമായുള്ള തുടർ ചർച്ചകളെ ബീന ജോസഫ് തള്ളിക്കളയുന്നില്ലെങ്കിലും യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് അവർ പറയുന്നു.
ബിജെപി സി ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന നിലമ്പൂരിൽ താമര ചിഹ്നത്തിൽ സ്ഥാനാർത്തി ഉണ്ടാകാൻ സാധ്യത ഇല്ല.അതിനിടെ ബിഡിജിഎസിനോട് മത്സരിക്കാൻ പറഞ്ഞെങ്കിലും സംസ്ഥാന നേതൃത്വം അനുകൂല സമീപനം സ്വീകരിച്ചില്ല.
പിന്നാലെയാണ് കോൺഗ്രസിൽ നിന്ന് തന്നെ നേതാവിനെ അടർത്തി എടുത്തു പൊതുസ്വതന്ത്രരെ
പരീക്ഷിക്കാൻ ഒരുങ്ങുന്നത്.
മലയോരത്ത് നിന്ന് ക്രൈസ്തവ വിഭാഗത്തിൽ നിന്ന് ബിജെപി സ്ഥാനാർഥി വന്നാൽ യുഡിഎഫിനും എൽഡിഎഫിനും ക്ഷീണമാകും