നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വെള്ളിയാഴ്ച

Advertisement

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാർഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കും.വൈകിട്ട് 3.30ന് നടക്കുന്ന ഇടത് മുന്നണി യോഗത്തിന് ശേഷമാകും പ്രഖ്യാപനം.

ശക്തനായ സ്ഥാനാർഥിയെ കളത്തിലിറക്കുമെന്നും മലപ്പുറത്ത് ചേർന്ന പാർട്ടി യോഗത്തിനുശേഷം എം.വി.ഗോവിന്ദൻ പറഞ്ഞു.
അൻവർ എല്‍ഡിഎഫില്‍ ഒരു കോളിളക്കവും സൃഷ്ടിച്ചിട്ടില്ല. അൻവറിന്‍റെ നിലപാട് എല്‍ഡിഎഫിനെ ബാധിക്കില്ലന്ന് മുന്നണി കൺവീനർ ടി പി രാമകൃഷ്ണനും വ്യക്തമാക്കി.
ഇക്കാര്യത്തില്‍ എല്‍ഡിഎഫ് നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. നാടിന്‍റെ പ്രശ്നങ്ങള്‍ മണ്ഡലത്തില്‍ കൈകാര്യം ചെയ്യാൻ കഴിയുന്ന സ്ഥാനാർഥിയെ എല്‍ഡിഎഫ് നിശ്ചയിക്കും.

ഏത് സമയത്തും സ്ഥാനാർഥിയെ തീരുമാനിക്കാൻ കഴിയുമെന്നും പാർട്ടി സംഘടന തലത്തിലും മുന്നണിയുമായി കൂടിയാലോചിക്കേണ്ട വിഷയങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement