ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി

Advertisement

പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. യുവാവിനെ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ചിറ്റൂര്‍ സ്വദേശി സിജു വേണു (19)വിനാണ് പരിക്കേറ്റത്. ഇക്കഴിഞ്ഞ 24നായിരുന്നു സംഭവം നടന്നത്. മദ്യപിച്ച് വാഹനം തകര്‍ത്തെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് പൊലീസ് വ്യക്തമാക്കുന്നു. മദ്യപിച്ച് റോഡില്‍ നില്‍ക്കുകയായിരുന്ന യുവാവ് ഇതുവഴി വന്ന വാഹനം തടഞ്ഞെന്നും പിന്നാലെ വാഹനത്തിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്തെന്നും പിന്നാലെയാണ് മര്‍ദനമെന്നുമാണ് പൊലീസ് ഭാഷ്യം.
മര്‍ദനത്തില്‍ യുവാവിന് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. കണ്ണിന് സമീപത്തും ചെവിക്ക് പിന്നിലും മുതുകിലും കൈകളിലുമാണ് പരിക്കേറ്റിരിക്കുന്നത്. ഷോളയൂര്‍ സ്വദേശി ജോയി എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് വണ്ടി. വാഹന ഉടമയുടെ പരാതിയില്‍ അഗളി പൊലീസാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ യുവാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല.

Advertisement

1 COMMENT

  1. പണ്ട് ഒരു മധുവിനെ ഇതുപോലെ കെട്ടിയിട്ടു കുറെ നായ്ക്കൾ ആക്രമിച്ചു കൊന്നു.
    അതേപോലെ ഈ പാവത്തെയും കൊല്ലാനാണോ…?
    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന് നിയമമുണ്ട് നമുക്ക് ആരെയും സിക്ഷിക്കാൻ അധികാരമില്ല

Comments are closed.