തിരുവനന്തപുരത്ത് അച്ഛനും അമ്മയും രണ്ടു മക്കളും തൂങ്ങി മരിച്ച നിലയിൽ

1745
Advertisement

തിരുവനന്തപുരം: വക്കത്ത് ഒരു കുടുംബത്തിലെ നാലു പേർ ജീവനൊടുക്കിയ നിലയിൽ. ഫാർമേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാറിനെയും കുടുംബത്തെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനിൽകുമാർ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിൻ (25), ആകാശ് (22) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കടബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വെളിവിലാകം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിലാണ് രാവിലെ ഒൻപത് മണിയോടെ അയൽക്കാർ ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്നും ഇന്ന് വന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടതെന്നും ബന്ധുക്കൾ പറഞ്ഞു. കടയ്ക്കാവൂർ പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

Advertisement