ശക്തമായ കാറ്റിൽ കവടിയാറിൽ മരം വീണ് കാർ തകർന്നു, വീടുകൾക്കും നാശനഷ്ടം

163
Advertisement

തിരുവനന്തപുരം: കവടിയാർ സാൽവേഷൻ ആർമി ഹെഡ്ക്വോർട്ടേഴ്സ് കോമ്പൗണ്ടിൽ ആഞ്ഞിലിമരം കടപുഴകി വീണ് കാർ തകർന്നു. ഇന്നലെ രാത്രി 2.30തോടെയായിരുന്നു സംഭവം.ശക്തമായ കാറ്റിൽ കോമ്പൗണ്ടിൽ മറ്റ് മൂന്നിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞ് വീട് കൾക്ക് മുകളിൽ വീണിട്ടുണ്ട്.കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലും മരങ്ങൾ ഒടിഞ്ഞ് വീണു.
സാൽവേഷൻ ആർമി ഹെഡ്ക്വോർട്ടേഴ്സിൽ ചൈൽഡ് ഡവലപ്പ്മെൻ്റസ്റ്റെർ ചുമതലക്കാരനായ ബ്ലസ്സൻ വർഗ്ഗീസിൻ്റെ കാറാണ് തകർന്നത്.വീടിനും നാശനഷ്ടമുണ്ടായി. സെൻട്രൽ ചർച്ച് ഓഫീസർ ക്വോർട്ടേഴ്സിൻ്റെ അടുക്കള ഭാഗത്തും മരം വീണ് നാശം സംഭവിച്ചു.

Advertisement