കനത്ത മഴ; കേരളത്തിലെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

52
Advertisement

കാസർകോട്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷൻ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയവയ്ക്ക് നാളെ (മെയ് 26 2025 തിങ്കള്‍) അവധി പ്രഖ്യാപിച്ചു.

കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖറും കണ്ണൂർ ജില്ലാ കളക്ടർ അരുണ്‍ കെ വിജയനുമാണ് അവധി പ്രഖ്യാപിച്ചത്. കാസർകോട് ജില്ലയില്‍ മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെയും കാസർഗോഡ്, കണ്ണൂർ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement