‘നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത് ?’; പ്രതിയെ മുഖം മറയ്ക്കാൻ അനുവദിക്കാതെ നാട്ടുകാർ, സംഘർഷം

621
Advertisement

കൊച്ചി: അമ്മ പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച പിതാവിന്റെ അടുത്ത ബന്ധുവിനെ തെളിവെടുപ്പിനായി മറ്റക്കുഴിയിലെ വീട്ടിലെത്തിച്ചു. പ്രതിയ്ക്കു നേരെ നാട്ടുകാരുടെ ഭാഗത്തുനിന്നു കയ്യേറ്റ ശ്രമമുണ്ടായി. സ്ത്രീകൾ അടക്കം സംഘടിച്ചാണ് വീടിനു മുന്നിലെത്തിയത്.

ജീപ്പിൽനിന്ന് ഇറങ്ങിയ പ്രതിയെ മുഖം മറയ്ക്കാൻ നാട്ടുകാർ അനുവദിച്ചില്ല. നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നതെന്നു ചോദിച്ചായിരുന്നു ആക്രോശം. പ്രതിയുടെ അടുത്ത ബന്ധുക്കൾ സ്ഥലത്തുണ്ടായിരുന്നു. എന്നാൽ കുട്ടിയുടെ പിതാവ് അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നില്ല. പൊലീസ് വളരെ പാടുപെട്ടാണ് തെളിവെടുപ്പ് നടത്തിയത്. 5 മിനിറ്റ് മാത്രമായിരുന്നു തെളിവെടുപ്പ് നീണ്ടത്. പ്രദേശത്ത് പൊലീസും പ്രദേശവാസികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

Advertisement