യുവതിയുടെ ബാത്ത്റൂം ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരിലെ ഒരു റിസോർട്ടിൽ കുടുംബവുമൊത്ത് എത്തിയ സ്ത്രീയുടെ ബാത്റൂം ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച യുവാവാണ് പിടിയിലായത്. ഫ്രഷ് ആകാൻ റിസോർട്ടിലെ ബാത്ത്റൂമിൽ കുളിക്കാൻ കയറിയപ്പോൾ ആണ് ഷവർ ഓൺ ചെയ്തതിനു പിന്നാലെ ബാത്‌റൂമിൽ മൊബൈൽ ശ്രെദ്ധയിൽപ്പെട്ടത്. പിന്നാലെ യുവതി നിലവിളിച്ച് പുറത്തേയ്‌ക്കോടുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ ചുവരിനും മേൽക്കൂരക്കും ഇടയിൽ നിന്നും ഫോൺ കണ്ടെത്തുകയായിരുന്നു. ഒടുവിൽ നടന്ന അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ കുടുക്കിയത്.
കൊല്ലം തഴവ സ്വദേശി അഭിറാമിനെയാണ് (22) പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അഭിറാം റിസോർട്ടിലെ ജീവനക്കാരനാണ്. കുടുംബം താമസിച്ചിരുന്ന മുറിയോട് ചേർന്നുള്ള ബാത്ത് റൂമിന്റെ ചുവരിനും മേൽക്കൂരക്കും ഇടയിലുള്ള വിടവിലൂടെ മൊബൈൽ ഫോൺ കടത്തി ദൃശ്യങ്ങൾ പകർത്താനായിരുന്നു യുവാവിന്റെ ശ്രമം. കഴിഞ്ഞ 21ന് രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.