ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്നു ഭിക്ഷ യാചിക്കാൻ ഇറങ്ങേണ്ടിവന്ന അടിമാലി ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടി ചാക്കോ ബിജെപിയിൽ ചേർന്നു. തൊടുപുഴയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത വികസിത കേരളം കൺവൻഷനിലേക്ക് മറിയക്കുട്ടിയെ ക്ഷണിച്ചിരുന്നെന്നും സ്വമേധയാ എത്തിയാണ് അംഗത്വം സ്വീകരിച്ചതെന്നും ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റ് പി.പി.സാനു പറഞ്ഞു. തൊടുപുഴ പാപ്പൂട്ടി ഹാളിൽ വച്ചു മറിയക്കുട്ടിയെ ഷാൾ അണിയിച്ചു താമരപ്പൂ നൽകി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു.