അന്താരാഷ്ട്ര ചലച്ചിത്രമേള… കൊട്ടാരക്കര ശ്രീധരന്‍ നായര്‍ മുതല്‍ പുതുതലമുറയിലെ ധന്യ അനന്യ വരെയുള്ളവരുടെ ദൃശ്യങ്ങളുള്‍പ്പെട്ട ഫെയ്‌സ്ബുക്ക് റീല്‍ പങ്കുവെച്ച് ധനമന്ത്രി

111
Advertisement

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ആറാമത് വനിതാ അന്താരാഷ്ട്ര ചലച്ചിത്രമേള മെയ് 23 മുതല്‍ 25 വരെയാണ് നടക്കുന്നത്. കൊട്ടാരക്കരയില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന വനിതാ രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് കൊട്ടാരക്കരയുടെ അഭിനയപാരമ്പര്യം വിളിച്ചോതുന്ന ഫെയ്‌സ്ബുക്ക് റീല്‍ പങ്കുവെച്ച് ധനകാര്യവകുപ്പ് മന്ത്രിയും കൊട്ടാരക്കര എംഎല്‍എയുമായ കെ എന്‍ ബാലഗോപാല്‍. കൊട്ടാരക്കര ശ്രീധരന്‍ നായര്‍ മുതല്‍ പുതുതലമുറയിലെ ധന്യ അനന്യ വരെയുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ റീലാണ് മന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
കൊട്ടാരക്കര ശ്രീധരന്‍ നായര്‍, നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ കെ പി കൊട്ടാരക്കര, ബോബി കൊട്ടാരക്കര, മുരളി എന്നീ കലാകാരന്മാരുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഏതൊരു മലയാളിയുടെയും ഗൃഹാതുരത്വം ഉണര്‍ത്തുന്നവയാണ്.
സ്ത്രീകളുടെ സര്‍ഗാത്മക പങ്കാളിത്തം ഇന്ന് മലയാള സിനിമയില്‍ വര്‍ധിക്കുകയാണെന്ന് ധനമന്ത്രി ഫെയ്‌സ്ബുക്ക് വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പുതിയ കാലത്തെ ഏറ്റവും മികച്ച സിനിമകളില്‍ പലതും വനിത സംവിധായാകരുടേതാണ്. മലയാളത്തിലും മികച്ച വനിതാ സിനിമപ്രവര്‍ത്തകര്‍ ഇന്നുണ്ട്. ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന വനിതാ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഈ കാലഘട്ടത്തില്‍ വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊട്ടാരക്കര മണ്ഡലത്തിലെ വികസനപദ്ധതികള്‍ക്കായി കെഎന്‍ ബാലഗോപാല്‍ ആവിഷ്‌കരിച്ച ‘സമഗ്ര കൊട്ടാരക്കര’യുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ആറാമത് വനിതാ അന്താരാഷ്ട്ര ചലച്ചിത്രമേള 2025 മെയ് 23 മുതല്‍ 25 വരെ കൊട്ടാരക്കര മിനര്‍വ തിയേറ്ററില്‍ വെച്ചാണ് നടക്കുന്നത്.

https://fb.watch/zKLjv3FW75
Advertisement