വ്ലോ​ഗർ രോഹിത്തിനെതിരെ കേസെടുത്ത് ആലപ്പുഴ പൊലീസ്; സഹോദരിയുടെ പരാതിയിൽ നടപടി

669
Advertisement

ആലപ്പുഴ: ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യൂട്യൂബ് വ്ലോ​ഗർ രോഹിത്തിനെതിരെ കേസ്. രോഹിത്തിന്റെ സഹോദരി നൽകിയ പരാതിയിലാണ് ആലപ്പുഴ വനിത പൊലീസ് കേസെടുത്തിരിക്കുന്നത്. ദേഹോപദ്രം ഏല്പിച്ചു എന്നാണ് സഹോദരിയുടെ പരാതി. സഹോദരിയെയും അമ്മയെയും അപമാനിക്കുന്ന തരത്തിലുള്ള വീഡിയോസ് ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്നും പരാതിയിലുണ്ട്. ദേഹോപദ്രം ഏല്പിക്കൽ, ഗുരുതരമായി പരിക്കേൽപിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് രോഹിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.ന്നത്.

Advertisement