കുടുംബവഴക്ക്: കുട്ടനാട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; പൊലീസ് കസ്റ്റഡിയിൽ

262
Advertisement

കുട്ടനാട്: കുടുംബ വഴക്കിനെ തുറന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ വിദ്യ (മതിമോൾ- 42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഭർത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു.

സംശയമാണ് കൊലപാതകത്തിനു പിന്നിലെ കാരണമെന്നാണ് സൂചന. രാമങ്കരി ജംക്‌ഷനിൽ ഹോട്ടൽ നടത്തുകയാണു ദമ്പതികൾ. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാമങ്കരി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Advertisement