കൊച്ചി: മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ മരിച്ച കുട്ടിയുടെ പിതാവിൻറെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയിൽ. കുട്ടി ലൈംഗി പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. എറണാകുളം പുത്തൻകുരിശ് പൊലീസ് ആണ് ചോദ്യം ചെയ്യുന്നത്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിന് നൽകിയ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
കൊലപാതകത്തിന് അമ്മക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനു പുറമേയാണ് കുട്ടിയുടെ പിതാവിൻറെ വീട് ഉൾപ്പെടുന്ന പുത്തൻ കുരിശിൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്യുന്നത് ആലോചിക്കുന്നത്. കുട്ടിയുടെ ശരീരത്തിലെ ചില പാടുകൾ കണ്ടെത്തിയടക്കമുള്ള കാര്യങ്ങളാണ് ഡോക്ടർമാർ പൊലീസിന് നൽകിയ വിവരം. ഇതുസംബന്ധിച്ച് പുത്തൻകുരിശ് പൊലീസ് അന്വേഷണം നടത്തും. ചോദ്യ ചെയ്യലിലടക്കം കൂടുതൽ വിവരങ്ങൾ ലഭ്യമായശേഷമായിരിക്കും കേസെടുക്കുക. ഉടൻ തന്നെ പുത്തൻകുരിശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം.