കെ സി സി ചിൽഡ്രൻസ് കമ്മീഷൻ തിരുവനന്തപുരത്ത് മൂന്ന് ഇടത്ത് എക്യുമെനിക്കൽ വി ബി എസ് നടത്തി

93
Advertisement

തിരുവനന്തപുരം:
കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി )തിരുവനന്തപുരം ജില്ല ചിൽഡ്രൻസ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ അംഗ സഭകളിലെ കുട്ടികളെ ഉൾപ്പെടുത്തി നെയ്യാറ്റിൻകര – പാറശ്ശാല, നെടുമങ്ങാട് – വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നീ അസംബ്ലികൾ കേന്ദ്രമാക്കി ‘ഹെനോസിസ്’ എന്ന കേന്ദ്ര വിഷയം അടിസ്ഥാനമാക്കി എക്യൂമെനിക്കൽ വി.ബി.എസ് നടത്തി.
പാറശ്ശാല – നെയ്യാറ്റിൻകര അസംബ്ലിയിൽ പരശുവയ്ക്കലിൽ നടന്ന വി ബി എസ് ബി എഫ് എം ബിഷപ്പ് റൈറ്റ് . റവ.ഡോ. സിൽവാനോസ് പ്രമോദ് ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് – വട്ടിയൂർക്കാവ് അസംബ്ലിയിൽ പേരൂർക്കട ക്രിസ്തുമംഗലം സി എസ് ഐ പള്ളിയിൽ സോൾ വിന്നിംഗ് സഭ ബിഷപ്പ് റൈറ്റ് .റവ.ഡോ. ഓസ്റ്റിൻ എം എ പോളും, കഴക്കൂട്ടം അസംബ്ലിയിൽ കഴക്കൂട്ടം സി എസ് ഐ പള്ളിയിൽ ബിഷപ്പ് റൈറ്റ് . റവ. മാത്യു മോർ സിൽവാനിയോസും ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. റവ. എ.ആർ നോബിൾ, റവ.ഡോ.എൽ. റ്റി. പവിത്ര സിംഗ്, റവ.ഡോ.എൽ.ജെ. സാം ജിസ് , റവ. റ്റി.ദേവപ്രസാദ് , റവ. എൻ ആർ. സുനിൽകുമാർ , റവ.ഫാ. സാം കാഞ്ഞിക്കൽ , മേജർ ടി ഇ സ്റ്റീഫൻസൺ , ഇവ. ലിനു ലാൽ , അശ്വിൻ ഇ ഹാംലെറ്റ്, ടി ജെ മാത്യൂ , ജെ.വി സന്തോഷ്, ജി.വിജയരാജ്, ഷിബു വെട്ടുവിളയിൽ എന്നിവർ പ്രസംഗിച്ചു . റവ.ഡി. വിമൽ രാജ്, ഇവ. അഖിൽ ചാൾസ്, റവ. ഷെറി .എസ് . റോബർട്ട്, റവ. ജ്യോതിഷ്, റവ. ജോയി റോബിൻസൺ, ഇവ. അഭിജിത്ത്, റവ. ജോസ് കരിക്കാമം,ലാൽ, ആൻ ജോസ്, വിനീതാ , പുഷ്പലത എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

Advertisement