താമരശ്ശേരി പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ലഭിക്കും.
കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പത്താംക്ലാസ് പരീക്ഷഫലം തടഞ്ഞുവെച്ചതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു.ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നാലു വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞുവെച്ചതെന്ന് കോടതി ചോദിച്ചിരുന്നു. കുറ്റാരോപിതരായ കുട്ടികളുടെ പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് നേരത്തെ ബാലവകാശ കമ്മിഷനും നിര്‍ദേശിച്ചിരുന്നു.
അതേസമയം ഈ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി കോഴ്സുകളില്‍ അപേക്ഷിക്കുന്നതിനുള്ള സൗകര്യത്തിനായി അപേക്ഷ സ്വീകരിക്കുന്നത് ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ നീട്ടി നല്‍കി.
Nanam ketta naadu iniyum ithupole nadakkum nalla nadu nalla kodathi nalla bharanam ithinodu janangal yojikunilla ithu ippol adimathuwa rajyamai mari njangal ithokke kandum kettum mindathe irikkanam naanam ketta jeevidham ingane olla niyamam aayathu kondanu petta amma polum makkale kaamukanu vendi kollunnathu oru pattu cheettum cashum ondenkil aarkkum enthum cheiyam ennai
കുറ്റാരോപിതർ എന്ന് വരെ ? ശഹബാസിന് നീതി ലഭിക്കുമോ ? ആരാണ് നീതിക്ക് വേണ്ടി പൊരുതുന്നത് ? അങ്ങനെ നിരവധി ചോദ്യങ്ങൾക്കുള്ള മറുപടി വേണം….