പ്ലസ് ടു പരീക്ഷാ ഫലം നാളെ… റിസള്‍ട്ട് എങ്ങനെ അറിയാം…?

817
Advertisement

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലവും മന്ത്രി പ്രഖ്യാപിക്കും.
പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക്www.results.kite.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in എന്നിവ വഴി ഫലം പരിശോധിക്കാം. ഈ വെബ്സൈറ്റുകള്‍ക്ക് പുറമെ സഫലം 2025, PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും. SAPHALAM 2025, iExaMS — Kerala, PRD Live എന്ന മൊബൈല്‍ ആപ്പുകളിലൂടെയുമാണ് ഫലം ലഭ്യമാകും. ഇത്തവണ 4,44,707 വിദ്യാര്‍ഥികളാണ് രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതിയത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷ 2025 മാര്‍ച്ച് 6 മുതല്‍ 29 വരെയുമാണ് നടന്നത്.

Advertisement