ഊണിന് കറി തികഞ്ഞില്ല; കൂട്ടയടി, പ്രതിശ്രുത വരനുൾപ്പെടെയുള്ളവർക്ക് പരിക്ക്

20
Advertisement

ബിരിയാണിക്ക് സാലഡ് കിട്ടാത്തതിന്റെ പേരിൽ വിവാഹത്തിന് എത്തിയവർ തമ്മിലടിച്ച സംഭവം രണ്ടു ദിവസം ആയതേ ഉള്ളു.  ഇപ്പോഴിതാ ഊണിന് കറി കുറഞ്ഞു പോയതിനെ ചൊല്ലി ഇടുക്കി കട്ടപ്പനയിലെ ഹോട്ടലിൽ സംഘർഷം നടന്നു. സംഘർഷത്തിൽ ഭക്ഷണം കഴിക്കാനെത്തിയ ആറ് പേർക്കും ഹോട്ടൽ ജീവനക്കാരനും പരുക്കേറ്റു.  

കല്യാണത്തിന് വസ്ത്രമെടുക്കാനെത്തിയ മ്ലാമല സ്വദേശി ഷംസും കുടുംബവും ഉച്ചയോടെ കട്ടപ്പന പുളിയൻമല റോഡിലെ  അമ്പാടി ഹോട്ടലിൽ  ഭക്ഷണം കഴിക്കാനെത്തി. പാത്രത്തിൽ കറികളുടെ അളവ് കുറവായിരുന്നതിനാൽ കൂടുതൽ വേണമെന്നവശ്യപ്പെട്ടു. തുടർന്ന് ജീവനക്കാരുമായുണ്ടായ തർക്കമാണ്‌ സംഘർഷത്തിൽ കലാശിച്ചത്. ഒടുക്കം പൊലീസെത്തിയാണ് സംഘർഷം നിയന്ത്രിച്ചത് 


പ്രതിശ്രുത വരൻ ഉൾപ്പെടെ ആറ് പേർക്കും ഹോട്ടൽ ജീവനക്കാരനുമാണ് പരുക്കേറ്റത്. ചികിത്സയ്ക്കായി കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ ഇരു കൂട്ടരും തമ്മിൽ വീണ്ടും സംഘർഷം ഉണ്ടായി. പിന്നീട് കട്ടപ്പന പൊലീസ് എത്തി ഇവരെ വെവ്വേറെ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി .

Advertisement