വീടിന് തീയിട്ട് ഗൃഹനാഥൻ, അയല്‍ക്കാരെത്തി തീ അണയ്ക്കവെ മരത്തില്‍ തൂങ്ങി മരിച്ചു; മകന് പൊള്ളലേറ്റു

783
Advertisement

തൃപ്പൂണിത്തുറ: വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു. വീടിനകത്തുണ്ടായിരുന്ന മകന് ചെറിയ പൊള്ളലേറ്റു. എരൂർ വെസ്റ്റ് പെരിക്കാട് ചക്കാലപ്പറമ്പില്‍ പ്രകാശൻ (59) ആണ് മരിച്ചത്.ചെറിയ പൊള്ളലേറ്റ മകൻ കരുണ്‍ (16) ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്ന് പുലർച്ചെ 5 ഓടെയാണ് താമസിച്ചിരുന്ന വാടക വീടിന് ഇയാള്‍ തീവച്ചത്. വീടിനകത്തുണ്ടായിരുന്ന കട്ടിലിനും കിടക്കയ്ക്കും മറ്റും തീപിടിച്ച ഉടനെ അയല്‍ക്കാരെത്തി തീകെടുത്തുകയായിരുന്നു. ഈ സമയം പ്രകാശൻ പുറത്ത് മരത്തില്‍ തൂങ്ങുകയായിരുന്നു.

തീപിടിച്ച വീടിനോട് തൊട്ടുചേർന്ന് തന്നെയുള്ള മറ്റു വീടുകളിലേയ്ക്ക് തീ പടരാതെ കെടുത്തിയതിനാല്‍ വൻ അപകടം ഒഴിവായി. ഇയാളുടെ ഭാര്യ രാജേശ്വരി വഴക്കിനെ തുടർന്ന് വീട്ടില്‍നിന്നും മാറിയാണ് താമസിക്കുന്നത്.

ഹില്‍പാലസ് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ക്ക് ശേഷം പ്രകാശന്‍റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

Advertisement