വാർത്താനോട്ടം

299
Advertisement

2025 മെയ് 19 തിങ്കൾ


BREAKING NEWS

?മുൻ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡന് ക്യാൻസർ സ്ഥി രികരിച്ചു.

?ആലപ്പുഴ കരുവാറ്റയിൽ കാറും കെ എസ് ആർ റ്റി സി ബസ്സും കൂട്ടിയിടിച്ച് കാർ യാത്രികരായ 3 പേർക്ക് പരിക്ക്


?പത്തനംതി കുന്നംകരയിൽ കെഎസ്ആർറ്റിസി ഡ്രൈവർ സജി (45) തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.


?പത്തനംതിട്ട ചിറ്റാറിൽ മദ്യലഹരിയിൽ സുബിൻ എന്നയാളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.


?കാളികാവിൽ കടുവയുടെ കാൽപാടുകൾ കണ്ടെത്തിയ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

?കേരളീയം?



? കോഴിക്കോട്ട് പുതിയ ബസ് സ്റ്റാന്റിലെ വസ്ത്രവ്യാപാരശാലയിലുണ്ടായ വന്‍ തീപിടിത്തം നിയന്ത്രണ വിധേയം. വൈകീട്ട് അഞ്ച് മണിയോടെയുണ്ടായ തീപിടിത്തത്തില്‍ ഷോപ്പിംഗ് കോംപ്ലക്സ് ഏതാണ്ട് പൂര്‍ണമായി കത്തിനശിച്ചു. അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.



? കോഴിക്കോട് ബസ് സ്റ്റാന്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ അന്വേഷണം. രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം.






?  പാലക്കാട് കോട്ടമൈതാനത്ത് നടന്ന റാപ്പര്‍ വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് പതിനഞ്ചോളം പേര്‍ക്ക് പരുക്ക്. പട്ടിക ജാതി-വര്‍ഗ വകുപ്പും സാംസ്‌കാരിക വകുപ്പും ചേര്‍ന്നു സംഘടിപ്പിച്ച സംഗീത പരിപാടിയിലാണ് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടത്. കാണികള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് ലാത്തി വീശി.



?മുതലപ്പൊഴിയിലെ മണല്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഈ മാസം മുപ്പതിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സമര സമിതി നേതാക്കളുമായി  നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. കലക്ടറുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ സമര സമിതി നേതാക്കളും ഹാര്‍ബര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും കരാര്‍ കമ്പനിയുടെ പ്രതിനിധികളും പങ്കെടുത്തു.

?  സംസ്ഥാനത്തെ സ്‌കൂള്‍ കോമ്പൗണ്ടുകളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്‌കൂള്‍ തുറക്കും മുന്‍പ് പൊളിച്ചുനീക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ച സ്‌കൂളുകളില്‍ പോലും വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ സാങ്കേതിക തടസങ്ങള്‍ മൂലം പൊളിക്കാനാവാതെ അപകടാവസ്ഥയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.



? രാജ്യത്താദ്യമായി സംസ്ഥാനത്തെ പത്താം ക്ലാസിലെ 4.3 ലക്ഷം കുട്ടികള്‍ക്ക് റോബോട്ടിക്‌സ് സാങ്കേതികവിദ്യ പഠിക്കാന്‍ അവസരമൊരുക്കാന്‍ കേരള സര്‍ക്കാര്‍. സംസ്ഥാനത്തെ ഹൈസ്‌കൂളുകളില്‍ ഇതിനായി കൈറ്റ് വഴി 29,000 റോബോട്ടിക് കിറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കിയതായി മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു.




?കൊച്ചിയില്‍  ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ വിജിലന്‍സ് കേസില്‍, അന്വേഷണത്തിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. തട്ടിപ്പ് പണം ഹവാലയായാണ് കടത്തിയതെന്നാണ് കണ്ടെത്തല്‍. ഒന്നാം പ്രതിയായ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന് പിന്നാലെ കൊച്ചി ഇഡി ഓഫിസിലെ കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് വിരല്‍ ചൂണ്ടുകയാണ് പരാതിക്കാരന്‍ അനീഷ്. ഇഡി ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ് കുമാര്‍ തന്നെ സമന്‍സ് നല്‍കി വിളിച്ചു വരുത്തി അസഭ്യം പറഞ്ഞ് മാനസിക പീഡനത്തിന് വിധേയനാക്കിയെന്നാണ് അനീഷിന്റെ ആരോപണം.

?  സര്‍വകക്ഷി പ്രതിനിധി സംഘ വിവാദത്തില്‍ ഒടുവില്‍ ശശി തരൂരിന് വഴങ്ങി കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാര്‍ അന്തിമ പട്ടിക പുറത്തിറക്കിയതിന് പിന്നാലെ, ഇനി തരൂര്‍ ഉള്‍പ്പെടെ കേന്ദ്രം പുറത്തുവിട്ട പേരുകളില്‍ എതിര്‍പ്പ് ഉയര്‍ത്തേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു.




?തരൂരിന്റെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് അവരുടെ നിലപാട് പറഞ്ഞിട്ടുണ്ടെന്നും അതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.  അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

?കോണ്‍ഗ്രസിന
ള്ളിലെ ബിജെപി സ്ലീപ്പിംഗ് സെല്ലില്‍ ബര്‍ത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ശശി തരൂരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോണ്‍ഗ്രസിനുള്ളില്‍ ബിജെപി സ്ലീപ്പിംഗ് സെല്ലുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ ആശങ്ക നിസാരമല്ലെന്നും ഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടം പോലും പാര്‍ട്ടി നേട്ടത്തിനായി ബിജെപി ഉപയോഗിക്കുകയാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

?രാജ്യത്തിന്റെ നിയമവ്യവസ്ഥയെ മുഴുവന്‍ വെല്ലുവിളിച്ച ആള്‍ക്കെതിരെ ഒരു മാസം എടുത്താണ് എഫ്എആര്‍ റജിസ്റ്റര്‍ ചെയ്തതെന്നും എന്നാല്‍ തനിക്കെതിരെ മൂന്ന് ദിവസത്തിനുള്ളില്‍ ജാമ്യമില്ല വകുപ്പ് ചുമത്തിയെന്നും ജി സുധാകരന്‍. നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കുന്ന പ്രസംഗ തന്ത്രമാണ് താന്‍ ഉപയോഗിച്ചതെന്നും തനിക്കെതിരെ കേസെടുത്തതില്‍ ശരിയല്ലാത്ത ആലോചന നടന്നിട്ടുണ്ടെന്നും എന്നാല്‍ ജയിലില്‍ പോകാന്‍ തയാറെന്നും ജി സുധാകരന്‍ പ്രതികരിച്ചു. 

?  വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ സീരിയല്‍ നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍. കൊച്ചി കളമശ്ശേരി പൊലീസാണ് ബലാത്സംഘം കുറ്റം ചുമത്തി റോഷനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

? കോഴിക്കോട് വീണ്ടും വന്‍ രാസലഹരി വേട്ട. കുന്ദമംഗലത്തിനടുത്ത് കാരന്തൂരില്‍  നിന്നാണ് എംഡിഎംഎ പിടികൂടിയത്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പൊക്കുന്ന് സ്വദേശി മുഹമ്മദ് ഇബ്ഹാന്‍, വാഴയൂര്‍ സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്.

?  കണ്ണനല്ലൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശി നീതു (17) ആണ് മരിച്ചത്.  നീതുവിന്റെ സഹോദരി (19) മീനാക്ഷി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. സഹോദരന്‍ അമ്പാടി കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

?  ഇടക്കൊച്ചി സ്വദേശി ജോണിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. സംഭവത്തില്‍ മകന്‍ ലൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ജോണിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപിച്ച് പിതാവുമായി ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് മൊഴി നല്‍കി.


      ??   ദേശീയം  ??


?  ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനു പിന്നാലെ സൈന്യത്തിനു 40,000 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ പ്രതിരോധ സംഭരണ കൗണ്‍സിലാണ് അടിയന്തര ആയുധസംഭരണ അധികാരം നല്‍കിയത്. 5 വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇത്തരത്തില്‍ അധികാരം നല്‍കുന്നത്.



?  പാകിസ്ഥാനില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കരസേന. അതിര്‍ത്തിയിലെ പാക് സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കുന്നത് ദൃശ്യങ്ങളിലുണ്ട്. നീതി നടപ്പാക്കിയെന്ന അടിക്കുറിപ്പോടെയാണ് വെസ്റ്റേണ്‍ കമാന്‍ഡിന്റെ എക്സില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കൂടുതല്‍ വ്യക്തതയും കൃത്യതയുമുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ കരസേന പുറത്തുവിട്ടിരിക്കുന്നത്.

?  പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന ആരോപണത്തില്‍ ഹരിയാനയില്‍ ഇരുപത്തിയാറുകാരന്‍ പൊലീസിന്റെ പിടിയില്‍. ദില്ലിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന് വിവരങ്ങള്‍ കൈമാറിയെന്നാണ് വിവരം. പ്രതിയെ ആറു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.



? ഇന്ത്യയില്‍ നടന്ന വിവിധ സ്‌ഫോടനങ്ങളില്‍ പങ്കുള്ള സെയ്ഫുള്ള ഖാലിദ് എന്ന ലഷ്‌കര്‍ ഭീകരന്‍ പാകിസ്താനില്‍ കൊല്ലപ്പെട്ടു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ അജ്ഞാതരായ ആളുകളുടെ ആക്രമണത്തിലാണ് സെയ്ഫുള്ള ഖാലിദ് കൊല്ലപ്പെട്ടത്.

?  പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്ത ഭീകരതാവളം പുനര്‍നിര്‍മിക്കാന്‍ പാക് സര്‍ക്കാരിന്റെ സഹായം. പാകിസ്ഥാനിലെ മുറിദ്കെയില്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്ത  ആസ്ഥാനം പുനര്‍നിര്‍മിച്ച് നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെന്ന് ഭീകരവാദ സംഘടനയായ പാകിസ്ഥാന്‍ മര്‍ക്സി മുസ്ലിം ലീഗ് അറിയിച്ചു.



?  ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 17 മരിച്ചു എന്നാണ് റിപ്പോര്‍ട്ട്.  ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന് സമീപത്താണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ ആറുമണിക്ക് തീപടര്‍ന്നു പിടിച്ചു എന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് പൊള്ളലേറ്റവരേയും പുക ശ്വസിച്ച് അബോധാവസ്ഥയിലായവരേയും ആശുപത്രിയില്‍  പ്രവേശിപ്പിച്ചിരിക്കുകയാണ്.



? കാണ്‍പൂരില്‍  ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് പിന്നാലെ രണ്ട് എഞ്ചിനീയര്‍മാര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്തത് ഇക്കാര്യത്തില്‍ വൈദഗ്ധ്യമില്ലാത്ത ദന്ത ഡോക്ടറാണെന്നാണ് പരാതി. ഡോക്ടറുടെ ഭര്‍ത്താവിനും പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. മരിച്ച രണ്ട് പേരുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ ഡോക്ടറും ഭര്‍ത്താവും ഒളിവിലാണ്.

?നടുറോഡില്‍ പെട്ടന്നുണ്ടായ എട്ട് അടിയോളം ആഴമുള്ള കുഴിയിലേക്ക് വീണ് കാറും യാത്രക്കാരും. തമിഴ്നാട്ടിലെ ചെന്നൈയില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ചെന്നൈയിലെ താരാമണിയ്ക്ക് സമീപത്തെ ടൈഡല്‍ പാര്‍ക്കിനടത്തുള്ള രാജീവ് ഗാന്ധി സലൈയിലാണ് റോഡില്‍ പെട്ടന്ന് ഗര്‍ത്തം രൂപം കൊണ്ടത്.  ഇതേസമയം ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ യാത്രക്കാര്‍ സഹിതം കുഴിയിലേക്ക് പതിക്കുകയായിരുന്നു.

?  ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്ത 15 ഷിപ്മെന്റ് മാമ്പഴം തടഞ്ഞു. ഇന്ത്യയുടെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതി വിപണിയാണ് യുഎസ്. ആവശ്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ വിമാനത്താവളങ്ങളില്‍ മാമ്പഴ ലോഡുകള്‍ തടഞ്ഞതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.




??   അന്തർദേശീയം   ??

?  ആഗോള കത്തോലിക്കാ സഭയുടെ മാര്‍പാപ്പയായി ലിയോ പതിനാലാമന്‍ സ്ഥാനമേറ്റു. മുക്കുവന്റെ മോതിരവും പാലിയവും സ്വീകരിച്ചുകൊണ്ടാണ് സ്ഥാനമേറ്റെടുത്തത്. സമാധാനം പുലരുന്ന പുതിയ ലോകം സാധ്യമാകണമെന്ന് സ്ഥാനമേറ്റ ചടങ്ങില്‍ മാര്‍പാപ്പ പറഞ്ഞു. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ചടങ്ങുകള്‍ക്കൊടുവിലാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പയായി സ്ഥാനമേറ്റത്.

?  ദൈവസ്നേഹത്തി
ന്റെ വഴിയില്‍ നിങ്ങള്‍ക്കൊപ്പം നടക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സ്നേഹവും ഐക്യവും പ്രധാനമാണെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു. വത്തിക്കാനില്‍ നടക്കുന്ന ആഗോള കത്തോലിക്കാ സഭയുടെ മാര്‍പാപ്പയായി സ്ഥാനമേല്‍ക്കുന്ന ചടങ്ങിലാണ് ലിയോ പതിനാലാമന്റെ പ്രതികരണം.





? നിരോധിത ഭീകര സംഘടനയുമായി ബന്ധമുള്ള 2 പേരെ വൈറ്റ് ഹൗസ് ഉപദേശക സമിതില്‍ നിയമിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപിന്റെ നടപടി വിവാദമാകുന്നു. 

?  ജര്‍മനിയില്‍ നിന്ന് സ്പെയിനിലേക്കുള്ള ലുഫ്താന്‍സ വിമാനം 10 മിനിറ്റോളം പൈലറ്റില്ലാതെ പറന്നെന്ന് റിപ്പോര്‍ട്ട്. 2024ലാണ് സംഭവം. പ്രധാന പൈലറ്റ് റെസ്റ്റ് റൂമില്‍ പോയ സമയം, സഹപൈലറ്റിനെ ചുമതലയേല്‍പ്പിച്ചു. എന്നാല്‍, കോ പൈലറ്റ് കോക്പിറ്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന്  10 മിനിറ്റ് നേരത്തേക്ക് വിമാനം പൈലറ്റില്ലാതെ പറന്നുവെന്ന് ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സിയായ ഡിപിഎ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

? കാലിഫോര്‍ണിയ
യിലെ വന്ധ്യത ചികിത്സാകേന്ദ്രത്തിന് പുറത്ത് സിഫോടനം. പാം സ്ട്രിങ് നഗരത്തിലെ ചികിത്സാ കേന്ദ്രത്തിന് സമീപത്താണ് ബോംബ് സ്ഫോടനം ഉണ്ടായത്. പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍  ഒരാള്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.

? ഒമാനില്‍ തീവ്രമായ ഉഷ്ണതരംഗം, ചൂട് കുതിച്ചുയരുന്നു. ഇന്നലെ ഖുറയത്ത് പ്രവിശ്യയില്‍ 48.6 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. താപനില ഇനിയും ഉയരാനാണ് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. കനത്ത ചൂടില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശം നല്‍കി.

?  യുഎഇയില്‍ കടലില്‍ മുങ്ങിയ ചരക്ക് കപ്പലില്‍ നിന്ന് പരിക്കേറ്റ മൂന്ന് പേരെ രക്ഷപ്പെടുത്തി. നാഷണല്‍ ഗാര്‍ഡാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ചരക്ക് കപ്പല്‍ മുങ്ങിയ വിവരം അറിഞ്ഞെത്തിയ നാഷണല്‍ ഗാര്‍ഡ് ഉടന്‍ തന്നെ അടിയന്തര മെഡിക്കല്‍ ഇവാക്യുവേഷന്‍ നടത്തുകയായിരുന്നു.

? ഗാസയില്‍ ഇസ്രയേല്‍ ആരംഭിച്ച പുതിയ സൈനികനടപടിയായ ‘ഗിദയോന്‍ ചാരിയറ്റി’ല്‍ ശനിയാഴ്ച രാത്രിമാത്രം 103 പേര്‍ മരിച്ചു. മരിച്ചവരില്‍ മുപ്പതോളംപേര്‍ കുട്ടികളാണ്. വടക്കന്‍ ഗാസയില്‍ ആക്രമണം ശക്തിപ്പെട്ടതോടെ ഗാസയില്‍ അവശേഷിച്ചിരുന്ന പ്രധാന ആരോഗ്യകേന്ദ്രമായ ഇന്‍ഡൊനീഷ്യന്‍ ഹോസ്പിറ്റല്‍ അടയ്ക്കേണ്ടിവന്നു.

?  റൊമേനിയയില്‍ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച് ബുചാറസ്റ്റ് മേയര്‍ നിക്കുസോര്‍ ഡാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ രാഷ്ട്രീയത്തില്‍ നിന്ന് പ്രേരിതമായ രീതിയില്‍ റൊമേനിയയെ നയിക്കുമെന്ന് പ്രഖ്യാപിച്ച തീവ്ര വലതുപക്ഷ അനുഭാവിയായ ജോര്‍ജ്ജ് സൈമണെയാണ് നിക്കുസോര്‍ ഡാന്‍ പരാജയപ്പെടുത്തിയത്.

?  മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. ജോ ബൈഡന്റെ ഓഫീസ് ഇന്നലെ നല്‍കിയ പ്രസ്താവനയില്‍ ആണ് രോഗവിവരം സ്ഥിരീകരിച്ചത്. കാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. വളരെ വേഗത്തില്‍ പടരുന്ന വിഭാഗത്തിലുള്ള പ്രസ്റ്റെറ്റ് കാന്‍സറാണ് ബൈഡന് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം വളരെ രൂക്ഷമായ നിലയിലെന്നതാണ് ഇത് വിശദമാക്കുന്നത്.




        ?കായികം?


? ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍  പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് പത്ത് റണ്‍സിന്റെ തോല്‍വി. ഈ സീസണിലെ രാജസ്ഥാന്റെ പത്താം തോല്‍വിയാണിത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 37 പന്തില്‍ 70 റണ്‍സെടുത്ത നെഹര്‍ വധേരയുടേയും 30 പന്തില്‍ 59 റണ്‍സെടുത്ത ശശാങ്ക് സിംഗിന്റേയും ഇന്നിംഗ്സുകളുടെ മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു.

?  ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 10 വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി കാപ്പിറ്റല്‍സ് 65 പന്തില്‍ പുറത്താവാതെ 112 റണ്‍സെടുത്ത കെ.എല്‍.രാഹുലിന്റെ മികവില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 199 റണ്‍സെടുത്തു.

Advertisement