ചിറകുവിരിച്ച്…. ഇനിയും മുന്നോട്ട്….പെണ്‍വരകള്‍ ചാലിച്ചെഴുതിയ നാലാം ക്ലാസിലെ കേരള പാഠാവലി

Advertisement

നാലാം ക്ലാസിലെ കേരള പാഠാവലി – മലയാളത്തിലെ പാഠപുസ്തകങ്ങളില്‍ മുഴുവന്‍ ചിത്രം വരച്ചിരിക്കുന്നത് സ്ത്രീകളും വിദ്യാര്‍ത്ഥിനികളുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ജെയ്ന്‍, ശ്രീജ പള്ളം, അരുണ ആലഞ്ചേരി, സീമ.സി.ആര്‍ പഞ്ചവര്‍ണ്ണം, ഹിമ.പി .ദാസ്, ആനന്ദവല്ലി ടി.കെ, നിഷ രവീന്ദ്രന്‍ എന്നിവര്‍ക്കൊപ്പം വിദ്യാര്‍ത്ഥിനികളായ അനന്യ.എസ്.സുഭാഷ്, ബിയാങ്ക ജന്‍സന്‍ എന്നിവരാണ് ഈ പുസ്തകത്തിലേക്ക് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കില്‍ ചിത്രങ്ങളുള്‍പ്പെടെ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.


പാഠപുസ്തകത്തിലെ ഓരോ ചിത്രവും കുട്ടികളുടെ ഭാവനയെ തൊട്ടുണര്‍ത്തുന്നതും അവരുടെ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. ചിത്രങ്ങളുടെ വൈവിധ്യം എടുത്തുപറയേണ്ടതാണെന്നും ഓരോ ആശയവും ഭംഗിയായി അവതരിപ്പിക്കാന്‍ വ്യത്യസ്ത ശൈലികളും വര്‍ണ്ണങ്ങളും ഉപയോഗിച്ചിരിക്കുന്നുവെന്നും മന്ത്രി പറയുന്നു.

Advertisement