തലസ്ഥാനത്ത് ആൾപ്പാർപ്പില്ലാത്ത പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു, ദുരൂഹതയെന്ന് ബന്ധു

598
Advertisement

തിരുവനന്തപുരം: കൈമനത്ത് ആൾപ്പാർപ്പില്ലാത്ത പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. കരിമം സ്വദേശി ഷീജ ആണ് മരിച്ചത്. ബന്ധു സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധു സുരേഷ് ആരോപിച്ചു. ഷീജ തിരുവനന്തപുരം മെഡിക്കൽ കോളേജിനെടുത്ത് സുഹൃത്തായ സജികുമാറിനൊപ്പം ആണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ബന്ധു ആരോപിച്ചു.

ഇന്നലെ രാത്രിയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയത്.സജിയുടെ വീടിനു സമീപത്തുള്ള ആൾപ്പാർപ്പില്ലാത്ത പറമ്പിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Advertisement