വാർത്താ നോട്ടം

377
Advertisement

വാർത്താനോട്ടം

2025 മെയ് 16 വെള്ളി

BREAKING NEWS

?വയനാട്ടിൽ ടെൻ്റ് തകർന്ന് വീണ് യുവതി മരിച്ച സംഭവത്തിൽ റിസ്സോട്ട് ഉടമകളായ രണ്ട് പേർ അറസ്റ്റിൽ

? എമറാൾഡ് ടെൻ്റ് ഗ്രാം റിസ്സോട്ട് ഉടമകളായ സ്വച്ഛന്ദ്, അനുരാഗ് എന്നിവരാണ് പിടിയിലായത്.

? പാകിസ്ഥാൻ്റെ എതിർപ്പ് അവഗണിച്ച് ചെനാബ് നദിയിൽ നാല് ഡാമുകൾ ഇന്ത്യ നിർമ്മിക്കും.

?ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച തലവടി നീരേറ്റുപുറം സ്വദേശി പി.ജി രഘു (48) മരിച്ചു.

?കോഴികോട് കോട്ടാങ്ങൽ സ്വദേശിയായ പതിനാറുകാരൻ അബ്ദുൾ നാഹിയയെ കാണാനില്ലന്ന് കാട്ടി വീട്ടുകാർ പോലീസിൽ പരാതി നൽകി.

? ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച അഭിഭാഷകൻ ബെയ്ലിൻ ദാസിനെ ഇന്ന് വഞ്ചിയൂർ കോടതിയിൽ ഹാജരാക്കും.

? ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ്റെ വ്യോമ പ്രതിരോധം തകർക്കാൻ ഇന്ത്യ ഉപയോഗിച്ചത് ബ്രഹ്മോസ് മിസൈലുകൾ എന്ന് വെളിപ്പെടുത്തൽ.

? ജമ്മുവിൽ ഭീകരർക്കെതിരായ തിരച്ചിൽ ശക്തമാക്കി സൈന്യം. ഭീകരർക്ക് സഹായം നൽകിയവരെയും കണ്ടെത്തും.

? ജെയ്ഷേ ഭീകരരെ വധിച്ച ജമ്മുവിലെ ത്രാലിൽ കനത്ത സുരക്ഷ.

?കേരളീയം?

? തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍. ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും കള്ളവോട്ട് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

? വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ജി.സുധാകരനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ അമ്പലപ്പുഴ തഹസില്‍ദാര്‍ കെ അന്‍വറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജി സുധാകരന്റെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തു.

? പത്തനംതിട്ട പാടം വനം വകുപ്പ് ഓഫീസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ ബലമായി ഇറക്കി കൊണ്ട് പോയ സംഭവത്തില്‍ കോന്നി എംഎല്‍എ കെ യു ജെനീഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തു. വനം വകുപ്പ് ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടല്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

? ഫോറസ്റ്റ് ഓഫീസില്‍ പോര്‍വിളി നടത്തി വിവാദത്തിലായ കോന്നി എംഎല്‍എ ജനീഷ്‌കുമാറിന് പിന്തുണ പ്രഖ്യാപിച്ച് സി പി എം ഇന്ന് പത്തനംതിട്ട കോന്നി ഡി എഫ് ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

? മലപ്പുറം ജില്ലയില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഇന്ന് പുതുതായി ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേര്‍ക്ക് പ്രൊഫൈലാക്‌സിസ് ചികിത്സ നല്‍കി വരുന്നു എന്നും മന്ത്രി വ്യക്തമാക്കി .

? വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ ബെയ്‌ലിന്‍ ദാസിനെ തുമ്പ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്.

? നാലാം ക്ലാസിലെ കേരള പാഠാവലി – മലയാളത്തിലെ പാഠപുസ്തകങ്ങളില്‍ മുഴുവന്‍ ചിത്രം വരച്ചിരിക്കുന്നത് സ്ത്രീകളും വിദ്യാര്‍ത്ഥിനികളുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കില്‍ ചിത്രങ്ങളുള്‍പ്പെടെ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

? നെടുമ്പാശേരിയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ചു കൊന്ന ഐവിന്‍ എന്ന യുവാവിന്റെ മരണ കാരണം തലക്കേറ്റ പരുക്കെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തര്‍ക്കത്തിനെ തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഐവിനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

? പിഎം ജന്‍മന്‍ പദ്ധതിയുടെ ആനുകൂല്യത്തിനായി കേരളം. സംസ്ഥാനത്തെ 261 ആദിവാസി കുടുംബങ്ങള്‍ക്ക് വീടുകളില്‍ വൈദ്യുതി ലഭ്യമാക്കുന്നതാണ് പദ്ധതി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. 261 കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കന്നതിന് കെഎസ്ഇബി സമര്‍പ്പിച്ച 57.56 ലക്ഷം രൂപയുടെ വിശദ പദ്ധതി രേഖകള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

? കോഴിക്കോട് കോടഞ്ചേരിയില്‍ കാണാതായ ആളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മീന്‍ മുട്ടി പൂവത്തിന്‍ ചുവട്ടിലാണ് സംഭവം. കാട്ടിലേടത്തു ചന്ദ്രന്‍ (52) ആണ് മരിച്ചത്. ലൈസന്‍സ് ഇല്ലാത്ത തോക്കും മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി. മൂന്ന് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.

? മലപ്പുറം കാളികാവില്‍ യുവാവിനെ കടിച്ചു കൊന്ന കടുവയെ മയക്കുവെടിവെച്ച് പിടികൂടും. റബ്ബര്‍ ടാപ്പിംഗിനിടെയാണ് തൊഴിലാളിയായ അബ്ദുള്‍ ഗഫൂറിനെ കടുവ കൊന്നത്. ഗഫൂറിന്റ ആശ്രിതരില്‍ ഒരാള്‍ക്ക് താത്കാലിക ജോലി നല്‍കുമെന്നും 14 ലക്ഷം ധനസഹായം നല്‍കുമെന്നും ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി.

? കാളികാവ് അടയ്ക്കാകുണ്ടില്‍ ഇറങ്ങിയ നരഭോജിക്കടുവയെ പിടികൂടുന്നതിനായുള്ള ദൗത്യം ആരംഭിച്ചു. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് തിരച്ചില്‍ നടത്തുന്നത്.

? ശബരിമല ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്ക് വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികള്‍ക്കുമായി 4.366 കോടി രൂപ കണ്‍സള്‍ട്ടന്‍സി ഫീസായി നിശ്ചയിച്ചു. നവി മുബൈയിലെ എസ് ടി യു പി കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെ കണ്‍സള്‍ട്ടന്റായി നിയോഗിച്ച കെ എസ് ഐ ഡി സിയുടെ നടപടി വ്യവസ്ഥകളോടെ അംഗീകരിച്ചു. വിമാനത്താവള പദ്ധതി പുരോഗതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

? കോട്ടയം – നിലമ്പൂര്‍ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ കൂടി അനുവദിച്ചു കൊണ്ട് ദക്ഷിണ റെയില്‍വേ ഉത്തരവായി. ഈ മാസം 22-ന് ഇത് പ്രാബല്യത്തില്‍ വരും.

? സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 51 റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. വൈകിട്ട് 4.30 ന് ഓണ്‍ലൈനായാണ് ഉദ്ഘാടനം. ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. തിരുവനന്തപുരം നഗരത്തിലെ 12 സ്മാര്‍ട്ട് റോഡുകളും ഉദ്ഘാടനം ചെയ്യും.

? സംസ്ഥാന സര്‍ക്കാറിന് പണം മുടക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കേരളത്തിലെ 55 മേല്‍പ്പാലങ്ങളുടെ നിര്‍മാണ തുക പൂര്‍ണമായും റെയില്‍വെ വഹിക്കുമെന്ന് ദക്ഷിണ റെയില്‍വെ.

? ബുധനാഴ്ച വൈകീട്ട് മണ്ണാര്‍ക്കാട് മദ്യശാലയ്ക്ക് മുന്നില്‍ വെച്ച് യുവാവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയായ സാജന്‍ കൈതച്ചിറയെ മണ്ണാര്‍ക്കാട് പൊലീസ് പിടികൂടി. രണ്ടാം പ്രതി ഗഫൂറിനെ കേസില്‍ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ?? ദേശീയം ??

? കേരളത്തിലടക്കമുള്ള വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തുര്‍ക്കിഷ് കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത നടപടി. തുര്‍ക്കി ആസ്ഥാനമായുള്ള സെലെബി എയര്‍പോര്‍ട്ട് സര്‍വീസസസിനെതിരെയാണ് നടപടി.

? പാകിസ്ഥാന് യുദ്ധത്തില്‍ ആളും ആയുധവും നല്‍കി സഹായിച്ച തുര്‍ക്കിയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ഇന്ത്യയുടെ ആഹ്വാനത്തിനിടയിലും പാകിസ്ഥാനോടുള്ള നിലപാട് മാറ്റാതെ തുര്‍ക്കി. പാകിസ്ഥാനുമായുള്ള ബന്ധം ഉറച്ചതാണെന്ന് പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍ വീണ്ടും വ്യക്തമാക്കി.

? കേണല്‍ സോഫിയ ഖുറേഷിക്കെതിരായ ബിജെപി മന്ത്രിയുടെ വിദ്വേഷ പരാമര്‍ശം സംബന്ധിച്ച അന്വേഷണത്തിന് മധ്യപ്രദേശ് ഹൈക്കോടതി മേല്‍നോട്ടം വഹിക്കും. അന്വേഷണം നീതിപൂര്‍വ്വം നടക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കി.കേണല്‍ സോഫിയ ഖുറേഷിയെ മന്ത്രി വിജയ് ഷാ അധിക്ഷേപിച്ചത് ‘ഭീകരരുടെ സഹോദരി’ എന്നാണ്.

? ഓപ്പറേഷന്‍ സിന്ദൂരിനെത്തുടര്‍ന്ന് ഭീകരനും ജെയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസറിന് പാകിസ്ഥാന്‍ സര്‍ക്കാരില്‍ നിന്ന് 14 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

? പഹല്‍ഗാം ആക്രമണത്തെ അപലപിച്ചതിന് പിന്നാലെ താലിബാന്‍ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുതാഖിയുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യ-താലിബാന്‍ സഹകരണം ഊട്ടിയുറിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഔദ്യോഗിക ഫോണ്‍ സംഭാഷണത്തിലൂടെ ഇരുവരും നടത്തിയത്.

?? അന്തർദേശീയം ??

? ഇന്ത്യയുമായി ഉന്നതതല ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന നിലപാടുമായി പാകിസ്ഥാന്‍. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫാണ് വെടിനിര്‍ത്തലിന് പിന്നാലെ ഇക്കാര്യം വ്യക്തമാക്കിയത്. നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്താനും തയ്യാറെന്ന് ഷഹ്ബാസ് ഷെരീഫ് ഒരു വാര്‍ത്താ ഏജന്‍സിയോടാണ് പറഞ്ഞത്.

? ഇന്ത്യ – പാക്കിസ്ഥാന്‍ പ്രശ്നം പരിഹരിച്ചുവെന്ന് താന്‍ അവകാശപ്പെടുന്നില്ലെന്ന് ഡോണള്‍ഡ് ട്രംപ്. പക്ഷെ സംഘര്‍ഷം പരിഹരിക്കുന്നതില്‍ സഹായിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്നും വ്യാപാരം വാഗ്ദാനം ചെയ്താണ് പ്രശ്നം പരിഹരിച്ചതെന്നും ഖത്തറില്‍ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

? അമേരിക്കന്‍ നിലപാട് തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷിയില്ലെന്ന് എസ് ജയശങ്കര്‍ വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം നേടിയെന്നും,. സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രി അറിയിച്ചു.

? ഓപ്പറേഷന്‍ സിന്ദൂറിനെ പ്രശംസിച്ച് ഇസ്രയേല്‍ സൈനിക മേധാവി മേജര്‍ ജനറല്‍ ആമിര്‍ ബറം. തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ നീതിപരമായ നടപടികള്‍ക്ക് ഇസ്രയേല്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇസ്രയേല്‍ സൈനിക മേധാവിയും ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറിയും നടത്തിയ സംഭാഷണത്തിലാണ് ഇസ്രയേല്‍ നിലപാട് സ്വീകരിച്ചത്.

? ഇന്ത്യ – പാക് വെടിനിര്‍ത്തലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് പിന്നാലെ ട്രംപിന്റെ പ്രസ് സെക്രട്ടറിയും രംഗത്ത്. വെടി നിര്‍ത്തലിന് കാരണം ട്രംപാണ് എന്ന രീതിയില്‍ പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് എക്സില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

? ഐഫോണുകളുടെ നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ പദ്ധതിക്ക് തിരിച്ചടിയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന. ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതില്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് ആപ്പിള്‍ സിഇഒയോട് ഖത്തറില്‍ വെച്ച് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്.

? യുഎഇയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അബുദാബി വിമാനത്താവളത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. യുഎഇയുടെ ഫൈറ്റര്‍ ജെറ്റുകള്‍ രാജ്യത്തിന്റെ അതിര്‍ത്തിയിലെത്തി അമേരിക്കന്‍ പ്രസിഡന്റിന്റെ എയര്‍ഫോഴ്സ് വണ്‍ വിമാനത്തിന് അകമ്പടി നല്‍കി. രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി, ട്രംപ് ഇന്ന് ഉച്ചയോടെ തിരിച്ചുപോകും.

? സ്‌കൂളില്‍ വെടിവയ്പ് നടത്താന്‍ മകന് ആയുധവും വെടിവയ്പിനിടെ ധരിക്കാന്‍ ടാക്ടിറ്റല്‍ ഗിയറും വാങ്ങി നല്‍കിയ അമ്മ അറസ്റ്റില്‍. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകന് ഇളയ സഹോദരങ്ങള്‍ക്ക് കൂട്ടിരിക്കാന്‍ വേണ്ടി പ്രേരകമായാണ് 33കാരിയായ അമ്മ അത്യാധുനിക തോക്കുകളും സംരക്ഷണ കവചങ്ങളും വാങ്ങി നല്‍കിയത്.

? ഇസ്രയേല്‍ ഗാസയില്‍ ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. താല്‍ക്കാലിക ടെന്റുകള്‍ക്കും അഭയാര്‍ഥി ക്യാംപുകള്‍ക്കും നേരെയായിരുന്നു ആക്രമണം. ബുധനാഴ്ചത്തെ ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Advertisement